Mukesh Ambani And Nita Ambani New Video With Grandchildren: ഇന്ത്യയിലെ ഏറ്റവും വലിയ ധനികനും റിലയൻസ് ഗ്രൂപ്പിന്റെ ഉടമയും ആയ മുകേഷ് അംബാനിയും കുടുംബവും ഒരു വലിയ ആഘോഷത്തിന്റെ തിരക്കിലാണ്. മറ്റൊന്നുമല്ല മുകേഷ് അംബാനിയുടെ മകനും റിലയൻസ് ഇൻഡസ്ട്രീസിന്റെ ഇളയ സാരഥിയുമായ ആനന്ദ് അംബാനിയുടെ വിവാഹമാണ്. കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു വിവാഹ നിശ്ചയം. രാജകീമായ ആഘോഷങ്ങളോടെ ആയിരുന്നു വിവാഹ നിശ്ചയം നടന്നത്.
ഇപോഴിതാ ജൂലൈ 12 നു ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹം നടക്കാൻ പോകുകയാണ്. മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്, മെറ്റ ചെയർമാൻ സക്കർ ബർഗ്, ഡിസ്നി സി ഇ ഒ ബോബ് റികർ, തുടങ്ങി നിരവധി വീശിഷ്ട വ്യക്തികൾ വിവാഹത്തിൽ പങ്കെടുക്കും. സിനിമ, ക്രിക്കറ്റ് മേഖലയിലെ എല്ലാ താരങ്ങൾക്കും ചടങ്ങിലേക്ക് ക്ഷണം ഉണ്ട്.
മുംബൈലെ ബാന്ദ്ര കർള കോംപ്ലക്സിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ വെച്ചാണ് അർഭാടപൂർണമായ വിവാഹം. എന്നാൽ ഈ വിവാഹ തിരക്കിന്റെയും വിശേഷങ്ങളുടെയും ഒക്കെ ഇടയിൽ വൈറൽ ആയി മാറിയിരിക്കുകയാണ് മുകേഷ് അംബാനിയുടെയും ഭാര്യ നിത അംബാനിയുടെയും മനോഹരമായ ഒരു വീഡിയോ സോങ്. നാല് പേരക്കുട്ടികളോടൊപ്പം പാട്ടൊക്കെ പാടി കാറിൽ യാത്ര ചെയ്യുന്ന കോടീശ്വര ദമ്പതികളുടെ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
Mukesh Ambani And Nita Ambani New Video With Grandchildren
പേരക്കുട്ടികളായ പൃഥ്വി, ആദിയ, കൃഷ്ണ, വേദ എന്നിവരാണ് ഇരുവർക്കും ഒപ്പം ഉള്ളത്. പേരക്കുട്ടികളെ താലോലിച്ചും സ്നേഹിച്ചും യാത്ര ചെയ്യുന്ന മുത്തശ്ശന്റെയും മുത്തശ്ശിയുടെയും മനോഹരമായ ഈ വീഡിയോ കണ്ടിരിക്കാൻ തന്നെ നല്ല രസമാണ്. പഴയൊരു പാട്ടിന്റെ പശ്ചാത്തലത്തിലാണ് യാത്ര. ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും ആഡംബര പൂർണമായ വിവാഹത്തിന്റെ ഇടയിലാണ് ഇരുവരുടെയും ഈ മനോഹരമായ വീഡിയോ ആളുകൾ ഏറ്റെടുക്കുന്നത്.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.