Site icon

വിവാഹതിരക്കുകൾ കഴിഞ്ഞു ഇപ്പോൾ അംബാനി എന്ന മുത്തശ്ശൻ തന്റെ കൊച്ചുമകളുമായി കറക്കത്തിലാണ്..!

Mukesh Ambani At Disney Park At paris

Mukesh Ambani At Disney Park At paris: ലോകം കണ്ടതിൽ വെച്ച് ഏറ്റവും പ്രൗഡ ഗംഭീരമായ മാമംഗമായാണ് , റിലയൻസ് ഇ‍ൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെയും രാധിക മർച്ചെന്റിന്റെയും വിവാഹം നടന്നത് .ബോളിവുഡ് കൂട്ടത്തോടെ അണിനിരന്ന ആഘോഷങ്ങൾക്ക് തിരശീല വീണു.

വിവാഹതിരക്കുകൾകൊടുവിൽ കൊച്ചുമക്കൾ ആദിയയ്ക്ക് ഒപ്പം അംബാനി പാരിസ് ഡിസ്‌നിലാൻഡിൽ നിൽക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറൽ.ഏറെ നാളത്തെ തിരക്കുകളെല്ലാം ഒടുവിൽ കൊച്ചുമകളും മുത്തശ്ശനും പാരിസ് കറക്കത്തിലാണ്. അംബാനിയുടെ മകൾ ഇഷയുടെ കുട്ടിയാണ് ആദിയാ.

Mukesh Ambani At Disney Park At paris

മുകേഷ് അംബാനിക്കും ആദിയയ്ക്കും ഒപ്പം പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി നേതാവ് ഷർമിള ഫറൂഖിയും കുടുംബവും ഉണ്ട്. വളരെ സാധാരണമായ വസ്ത്രമാണ് മുകേഷ് അംബാനി ധരിച്ചിരിക്കുന്നത്. മുഖത്ത് നിറഞ്ഞ ചിരിയോടെ, കൊച്ചു മകളെ എടുത്ത് നിൽക്കുന്ന മുകേഷ് അംബാനിയുടെ ചിത്രം ഇതിനകം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനാണ് മുകേഷ് അംബാനി. 5000 കോടി രൂപ മുടക്കി അത്യാഡംബരത്തോടെയാണ് മകൻ അനന്തിന്റെ ശാദി ഗംഭീരമാക്കിയത്.

കല്യാണ തിരക്കുകൾക്കിടയിലും കൊച്ചുമക്കൾ വേദയ്ക്കും ആദിയയ്ക്കുമൊപ്പം സമയം പങ്കിടുന്ന അംബാനിയുടെ വീഡിയോസ് സോഷ്യൽമീഡിയയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.ലോകത്തിലെ തിരക്കേറിയ ബിസ്സിനെസുകാരൻ ഏറ്റവും നല്ല അച്ഛനും മുത്തശ്ശനും കൂടിയാണ്. തന്റെ തിരക്കുകൾക്കിടയിലും കുടുംബത്തെ ചേർത്തുനിർത്താൻ അദ്ദേഹം ഒരിക്കലും മറക്കാറില്ല.

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Exit mobile version