Namrata Shirodkar About mahesh Babu: ഹിന്ദി തെലുങ്ക് തമിഴ് കന്നട മലയാളം തുടങ്ങി നിരവധി സിനിമകളിൽ നിറഞ്ഞ നിന്നിരുന്ന നായികയായിരുന്നു നമ്രത ശിരോദ്കർ. ഏഴുപുന്നതരകൻ എന്ന മലയാളം സിനിമയിലൂടെ മമ്മൂട്ടിക്കൊപ്പം നമ്രത അഭിനയിച്ചിട്ടുണ്ട്. വിവാഹശേഷം അഭിനയ ലോകത്ത് നിന്നും വിട്ട് നിൽക്കുകയായിരുന്നു. എന്നാൽ അഭിനയ ജീവിതം അവസാനിപ്പിപിച്ചത് ഭർത്താവായ മഹേഷ് ബാബുവിനു വേണ്ടിയെന്നാണ് താരം പറയുന്നത്. സിനിമ രംഗത്ത് തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു മഹേഷ് ബാബുവുമായുള്ള നമ്രത ശിരോദ്കറിന്റെ വിവാഹം.
1998 ൽ ജബ് പ്യാർ കൈസെ ഹോതാ ഹേ എന്ന സിനിമയിലൂടെയാണ് നമ്രത അഭിനയരംഗത്തേക്ക് തുടക്കം കുറിക്കുന്നത്. മഹേഷ് ബാബു നായകനായിരുന്നു വംശി എന്ന ചിത്രത്തിലും നമ്രത പ്രധാന കഥാപാത്രമായി വേഷമിട്ടിരുന്നു.ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയാണ് ഇരുവരും പരിചയപ്പെടുന്നതും സൗഹൃദത്തിൽ ആകുന്നതും. 52 ദിവസം നീണ്ടുനിന്ന സിനിമയുടെ ഷൂട്ടിംഗ് ന്യൂസിലൻഡിൽ ആയിരുന്നു. ഇതിനിടെ ഇരുവരും കൂടുതൽ അടുക്കുകയും സൗഹൃദം പ്രണയത്തിലേക്ക് മാറുകയും ചെയ്തു. ഇരുവരുടെയും സൗഹൃദത്തെ ചുറ്റിപ്പറ്റിയുള്ള കഥകൾ അന്ന് മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. വിവാഹത്തിന് നിരവധി പ്രതിസന്ധികൾ താരദാമ്പതികൾക്ക് നേരിടേണ്ടി വന്നു.
Namrata Shirodkar About mahesh Babu
മഹേഷിന്റെ വീട്ടിൽ വിവാഹത്തിന് എതിർപ്പ് നേരിട്ടു. മഹേഷിനെക്കാൾ നാലു വയസ്സിന് മൂത്തതാണ് നമ്രത.എതിർപ്പുകൾ എല്ലാം മറികടന്ന് 2005 ൽ മുംബൈയിലെ മാരിയറ്റ് ഹോട്ടലിൽ വെച്ച് ഇരുവരും വിവാഹിതരായി. വിവാഹത്തിന് മുൻപ് തന്നെ മഹേഷ് ബാബു അഭിനയം നിർത്തണമെന്ന് പറഞ്ഞിരുന്നുവെന്നും അതാണ് അഭിനയം ലോകത്തിൽ നിന്നും മാറിനിൽക്കുന്നത് എന്നും നമ്രത പറയുന്നു. മഹേഷിന് ജോലിയില്ലാത്ത ഒരു ഭാര്യയെ ആയിരുന്നു വേണ്ടതെന്നും നമ്രത പറയുന്നു. സിനിമ നിർത്തുമ്പോൾ തനിക്ക് വിഷമം ഒന്നും തോന്നിയിരുന്നില്ലെന്നും പറയുന്നു. തനിക്കുവേണ്ടി മഹേഷും ചില വിട്ടുവീഴ്ചകൾ നടത്തിയിരുന്നു. അതുകൊണ്ടാണ് കുടുംബജീവിതം നല്ല രീതിയിൽ മുന്നോട്ടുപോയതെന്നും അവർ പറയുന്നു. മുംബൈയിൽ ജനിച്ചു വളർന്ന എനിക്ക് ഫ്ലാറ്റുകളിലെ ജീവിതമായിരുന്നു ഏറ്റവും ഇഷ്ടം.
പക്ഷേ ഹൈദരാബാദിൽ മഹേഷിൽ ഉള്ളത് വലിയ ഒരു ബംഗ്ലാവ് ആണ്. ഫ്ലാറ്റിൽ നിന്ന് ബംഗ്ലാവിലേക്ക് മാറുന്നത് എനിക്ക് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരുന്നു. അതു മനസ്സിലാക്കിയ മഹേഷ് വിവാഹശേഷം എന്റെ കൂടെ മുംബൈയിൽ താമസിച്ചു. പിന്നീട് ഹൈദരാബാദിൽ ഒരു ഫ്ലാറ്റ് എടുത്ത് അങ്ങോട്ട് മാറുകയും ചെയ്തിരുന്നു. 2006 ൽ ഇരുവർക്കും ഒരു ആൺകുഞ്ഞും 2012ൽ ഒരു പെൺകുഞ്ഞും പിറന്നു. പല അഭിമുഖങ്ങളിലും നമ്രതയെ കുറിച്ച് മഹേഷ് പറയാറുണ്ട്. കുടുംബജീവിതം സന്തോഷകരമായി പോകുന്നതിന്റെ ഒരേയൊരു കാരണം നമ്രതയാണെന്നും അവളാണ് തന്റെ നിലനിൽപ്പിനും കാരണമെന്നും മഹേഷ് പറയുന്നു. 1993 ൽ മിസ്സ് ഇന്ത്യ യൂണിവേഴ്സ്, മിസ് ഇന്ത്യ ഏഷ്യ പസഫിക്, മിസ്സ് ഏഷ്യ പസഫിക് റണ്ണർ അപ്പ് സ്ഥാനവും നമ്രത സ്വന്തമാക്കിയിട്ടുണ്ട്. 1993ൽ മിസ്സ് യൂണിവേഴ്സ് മത്സരത്തിൽ അഞ്ചാം സ്ഥാനവും നമ്രത നേടിയെടുത്തിട്ടുണ്ട്.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.