Navya Nair About Mathangi: നന്ദനം എന്ന ചിത്രത്തിലൂടെ ബാലാമണിയായി വന്ന് പ്രേക്ഷക മനസ്സിൽ ഇടം നേടിയ നടിയാണ് നവ്യ നായർ. കന്നട തമിഴ് തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. നിരവധി സിനിമകളിൽ വേഷമിട്ട നവ്യ നായർ നീണ്ട ഇടവേളക്കുശേഷം ഒരുത്തി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള തിരിച്ചുവരവ് നടത്തിയത്. ഒരുത്തി എന്ന സിനിമയിലൂടെ വീണ്ടും പ്രേക്ഷക മനസ്സിൽ നവ്യ സ്ഥാനം പിടിച്ചു.
ഒരു നടി എന്ന നിലയിൽ മാത്രമല്ല നർത്തകി എന്ന നിലയിലും മലയാളികളുടെ ഇടയിൽ താരം ഏറെ പ്രിയപ്പെട്ടതാണ്.കുട്ടിക്കാലം മുതൽ തന്നെ നവ്യ നൃത്തം പഠിച്ചിരുന്നു. 2001ൽ ആലപ്പുഴ ജില്ല സ്കൂൾ യുവജനോത്സവത്തിൽ കലാതിലകം ആയിരുന്നു.ഇപ്പോൾ ഇതാ തന്റെ നൃത്ത വിദ്യാലയമായ മാതംഗിയുടെ വിശേഷങ്ങളും നേരിടേണ്ടി വന്ന പ്രശ്നങ്ങളെയും കുറിച്ച് തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരം.
ഇവിടെയുള്ളവർ കൂടുതലും മുതിർന്ന ആളുകൾ ആണെന്നും അവരുടെ സുഖജീവിതത്തിന് നൃത്ത വിദ്യാലയം ഒരു പ്രശ്നമാകും എന്നും ആരോപിച്ച നാട്ടുകാർ സ്റ്റേ ഓർഡർ നൽകി. എന്നാൽ അതിനു മുൻപ് തന്നെ മാതംഗിയുടെ പണി തുടങ്ങിയിരുന്നു. തന്റെ നൃത്ത വിദ്യാലയം ഇവിടെ വരാൻ പാടില്ല എന്നതാണ് അവരുടെ ആവശ്യം എന്നും പറഞ്ഞു. നന്ദനം സിനിമ തുടങ്ങുന്നതിനു മുൻപേ ഞാനൊരു ഗുരുവായൂരപ്പൻ ഭക്തയാണെന്നും ബാലാമണി എനിക്ക് ഗുരുവായൂരപ്പൻ തന്നെ സമ്മാനമാണെന്ന് നവ്യ പറയുകയുണ്ടായി.
Navya Nair About Mathangi
എന്ത് പ്രശ്നം വന്നാലും പ്രാർത്ഥന മുടക്കില്ല എന്നും എല്ലാ മാസവും എല്ലാ കാര്യങ്ങളും പോയി ഗുരുവായൂരപ്പനോട് പറയാറുണ്ടെന്നും അതുകൊണ്ടുതന്നെ ഇതിന്റെ സ്റ്റേ എല്ലാം മാറി പണി നടന്നുവെന്നും നവ്യ പറഞ്ഞു.പ്ലോട്ടിന്റെ മറ്റൊരു വശത്ത് കൂടി പോകുന്ന റോഡിലേക്ക് വീടിന്റെ ദിശമാറ്റിയാണ് പ്രശ്നം പരിഹരിച്ചത്. പുറകിൽ കൂടി ഒരു ഗേറ്റ് വെച്ചോട്ടെ എന്ന് ചോദിച്ചിട്ട് പോലും അവർ സമ്മതിച്ചില്ല.ചില സ്ഥാപിത താൽപര്യമുള്ളവരാണ് അതുപോലെ പെരുമാറുന്നത് എന്നാണ് നവ്യ പറയുന്നത്. 2000 സ്ക്വയർഫീറ്റിലുള്ള സ്പെയ്സ് ആണ് മാതംഗിയുടേത്. ആർക്കും ഒരു ശല്യവുമില്ലാതെ മാതഗി പ്രവർത്തിക്കുന്നു എന്നും നവ്യ പറയുന്നു.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.