Site icon

‘മനോരഥങ്ങൾ’ ഓഗസ്റ്റ് 15ന് ;എം ടിയുടെ പ്രശസ്തമായ ഒൻപത് കഥകൾക്ക് ചലച്ചിത്രഭാഷ്യമൊരുക്കുന്നത് പ്രമുഖർ!!!

thumb 2 min

New anthology series: എം.ടി. വാസുദേവൻ നായരുടെ 9 കഥകൾ കോർത്തിണക്കി മലയാള സിനിമയിലെ പ്രമുഖർ അണിനിരക്കുന്ന ആന്തോളജി സീരീസ് ‘മനോരഥങ്ങൾ’ ട്രെയ്‌ലർ പുറത്തിറങ്ങി. എം ടിയുടെ പിറന്നാൾ ദിനത്തിലാണ് അണിയറ പ്രവർത്തകർ ട്രെയിലർ ഇറക്കിയത്.

3 വർഷങ്ങൾക്ക് മുൻപാണ് ഇത്തരമൊരു പ്രൊജക്റ്റ്‌ ആരംഭിച്ചത്. ഒരു മിനിറ്റും നാല്പത് സെക്കന്റുമുള്ള ട്രെയിലർ ആദ്യ മണിക്കൂറിൽ തന്നെ ഹിറ്റായിരിക്കുകയാണ്. കമൽ ഹാസന്റെ ഇൻട്രോയിലൂടെയാണ് തുടങ്ങുന്നത്. മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കൂടാതെ ഫഹദ് ഫാസിൽ, ബിജു മേനോൻ, സിദ്ധിക്ക്, ആസിഫ് അലി, പാർവതി തിരുവോത്ത്, ഇന്ദ്രൻസ്, ഇന്ദ്രജിത്ത് സുകുമാരൻ, അപർണ ബാലമുരളി,നാദിയ മൊയ്തു തുടങ്ങിയവരും ചിത്രത്തിലുണ്ട്.


ഓളവും തീരവും,ശിലാലിഖിതം എന്നിവ സംവിധാനം ചെയ്തത് പ്രിയദർശനാണ്. രഞ്ജിത്തിന്റെ സംവിധാനത്തിൽ കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്‌ , ശ്യാമപ്രസാദിന്റെ കാഴ്ച, എം ടിയുടെ മകൾ അശ്വതി വി നായരുടെ വിൽപ്പന, മഹേഷ്‌ നാരായണന്റെ ഷെർലക്, ജയരാജിന്റെ സ്വർഗം തുറക്കുന്ന സമയം, സന്തോഷ്‌ ശിവന്റെ അഭയം തേടി വീണ്ടും, രതീഷ് അമ്പാട്ടിന്റെ കടൽ കാറ്റ് എന്നിവയാണ് മറ്റു ചിത്രങ്ങൾ.

New anthology series

പ്രഗത്ഭരായ സംവിധായകരും എം ടിയും ചേരുമ്പോൾ ഒരു പിടി നല്ല സിനിമകൾ പുറത്തിറങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഓഗസ്റ്റ് പതിനഞ്ചിന് ഒ ടി ടി പ്ലാറ്റ്ഫോമായ സീഫൈവിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Read also: ഒരിക്കലും മറക്കാത്ത പിറന്നാള്‍; കുട്ടി ആരാധകന് സ‍ർപ്രൈസുമായി മമ്മൂട്ടി!!!

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Exit mobile version