Site icon

അടിച്ചുകേറി ബിഎസ്എൻഎൽ: സ്വകാര്യ കമ്പനികളുടെ നിരക്ക് വർധന; ഗുണപ്പെട്ടത് ബിഎസ്എൻഎല്ലിന് 25 ലക്ഷം പുതിയ കണക്ഷൻ!!

featured 20 min

new bsnl connections in india: രാജ്യത്ത് സ്വകാര്യ ടെലികോം കമ്പനികളായ റിലയൻസ് ജിയോയും ഭാരതി എയർടെല്ലും വോഡഫോൺ-ഐഡിയയും താരിഫ് നിരക്കുകൾ വർധിപ്പിച്ചത് ഗുണമായത് ബിഎസ്എൻഎല്ലിന്. ബിഎസ്എൻഎൽ ലേക്ക് ചെയ്യാനുള്ള മത്സരത്തിലാണ് ആളുകൾ എന്നാണ് പൊതുമേഖല റിപ്പോർട്ട്. രണ്ടരലക്ഷത്തോളം ഉപഭോക്താക്കളെയാണ് സിം പോർട്ടബിൾ സംവിധാനം വഴി ബിഎസ്എൻഎല്ലിന് പുതുതായി കിട്ടിയത്. ഇതോടൊപ്പം 25 ലക്ഷം പുതിയ കണക്ഷനുകളും ബിഎസ്എൻഎല്ലിന് ലഭിച്ചതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.

ജിയോയും എയർടെല്ലും വിഐയും വർധിപ്പിച്ച നിരക്കുകൾ പ്രാബല്യത്തിൽ വന്ന ജൂലൈ 3-4 തിയതികൾക്ക് ശേഷമാണ് ബിഎസ്എൻഎല്ലിൻ്റെ രാശി തെളിഞ്ഞത്. സ്വകാര്യ കമ്പനികളുടെ താരിഫ് വർധനവിന് ശേഷം രണ്ടരലക്ഷത്തോളം ഉപഭോക്താക്കളാണ് ബിഎസ്എൻഎല്ലിലേക്ക് പോർട്ട് (മൊബൈൽ നമ്പർ പോർട്ടബിളിറ്റി) ചെയ്‌തത് എന്നാണ് ഇക്കണോമിക് ടൈംസിൻ്റെ റിപ്പോർട്ട്.

കുറഞ്ഞ വരുമാനമുള്ളവർക്കും സാധാരണക്കാരായ ഉപഭോക്താക്കൾക്കും ആകർഷകമായ റീച്ചാർജ് പാക്കേജുകൾ ബിഎസ്എൻഎൽ ഓഫർ ചെയ്യുന്നതാണ് നമ്പർ സ്വകാര്യ ടെലികോം സേവനദാതാക്കളിൽ നിന്ന് പോർട്ട് ചെയ്യാൻ ആളുകളെ പ്രേരിപ്പിക്കുന്നത്. ജൂലൈ ആദ്യം സ്വകാര്യ കമ്പനി നിരക്കുകൾ 11 മുതൽ 24 ശതമാനം വരെ ഉയർത്തിയിരുന്നു. എന്നാൽ ബിഎസ്എൻഎൽ ഇപ്പോഴും പഴയ നിരക്കുകളിൽ തുടരുകയാണ്. എയർടെല്ലിന്റെയും റിലയൻസിന്റെയും ഒരു വർഷത്തേക്കുള്ള ഡാറ്റ പാക്കിന് 3,599 രൂപയാകുമെങ്കിൽ ബിഎസ്എൻഎല്ലിൻ്റെ സമാന പാക്കേജിന് 2,395 രൂപയെയുള്ളൂ.

new bsnl connections in india

സമാനമായി 28 ദിവസത്തെ പാക്കേജിന് 189-199 വരെ മറ്റ് കമ്പനികൾക്ക് നൽകണമെങ്കിൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾ 108 രൂപ മുടക്കിയാൽ മതി. 4ജി എന്ന ലക്ഷ്യവും ബിഎസ്എൻഎൽ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഇതിന് ശേഷം 5ജി സേവനവും ബിഎസ്എൻഎൽ ലഭ്യമാക്കും. എന്നാൽ 4g 5 വരവിന് ശേഷം ബിഎസ്എൻഎ താരിഫ് വർദ്ധിപ്പിക്കുമോ എന്നുള്ള കാര്യത്തിൽ വ്യക്തതയില്ല.

Read also: ബജറ്റ് 2024, കേരളത്തിന്റെ പ്രതീക്ഷകൾ പൂവണിയുമോ? കിട്ടുമോ പ്രത്യേക പാക്കേജും എയിംസും ?

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Exit mobile version