Site icon

എന്നത്തേയും പോലെ തന്നെ കേരളത്തിലെ ആദ്യ ഗാലക്‌സി Z ഫോള്‍ഡ് 6 ഫോൺ ആ കൈകളിലേക്ക് തന്നെ; പുതിയ ഫോൺ സ്വന്തമാക്കി മമ്മൂട്ടി..!

New Galaxy Phone Owned By Mammootty

New Galaxy Phone Owned By Mammootty: എ ഐ സംവിധാനത്തോടെയുള്ള ആദ്യ ഗാലക്സി Z ഫോൾഡ് ഹോൾഡ് 6സ്വന്തമാക്കി മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി.സാങ്കേതിക വിദ്യകളോടുള്ള പ്രിയ നടൻ മമ്മൂട്ടിയുടെ ഇഷ്‌ടം മലയാളികളോട് പറഞ്ഞറിയിക്കേണ്ടതില്ല. അത്യാധുനിക സ്മാർട്ഫോണുകളും ക്യാമറകളും കാറുകളുമെല്ലാം നടൻ്റെ ഇഷ്‌ടവിഷയങ്ങളാണ്. ഇപ്പോഴിതാ സാംസങ്ങിന്റെ ഏറ്റവും പുതിയ ഫോൾഡബിൾ സ്‌മാർട്ഫോണായ ഗാലക്സി സെഡ് ഫോൾഡ് 6 കേരളത്തിൽ ആദ്യമായി സ്വന്തമാക്കിയിരിക്കുകയാണ് . മൾട്ടി ബ്രാന്റ് സ്റ്റോറായ മൊബൈൽ കിങ്ങിൽ നിന്നാണ് മമ്മൂട്ടി സാംസങ് ഗാലക്സി സെഡ് ഫോൾഡ് 6 വാങ്ങിയത്.

ജൂലായ് പത്തിന് പാരീസിൽ നടന്ന ഗാലക്സി അൺപാക്ക്ഡ് ഇവൻ്റിലാണ് പുതിയ ഫോൾഡബിൾ സ്‌മാർട്ഫോണുകൾ സാംസങ് അവതരിപ്പിച്ചത്. ഗാലക്സി സെഡ് ഫോൾഡ് 6, ഗാലക്സി വാച്ച് അൾട്ര ,ഗാലക്സി സെഡ് ഫ്ളിപ്പ് 6 സ്‌മാർട് ഫോണുകൾക്കൊപ്പം ഗാലക്സ‌ി റിങ്, ഗാലക്‌സി ബഡ്‌സ് പ്രോ എന്നിവയും കമ്പനി പുറത്തിറക്കി.സാംസങിന്റെ നൂതനമായ ഗാലക്സി എഐ ഫീച്ചറുകളോടുകൂടിയ ഫോണാണിത്. നോട്ട്ബുക്ക് ആകൃതിയിലുള്ള ഫോൾഡബിൾ സ്‌മാർട്ഫോൺ ആണ് ഗാലക്‌സി സെഡ് ഫോൾഡ് 6. സിൽവർ ഷാഡോ, പിങ്ക്, നേവി ബ്ലൂ, ക്രാഫ്റ്റഡ് ബ്ലാക്ക്, വെള്ള നിറങ്ങളിലാണ് ഫോൺ ഒരുക്കിയിരിക്കുന്നത്. 256 ജിബി, 512 ജിബി, 1 ടിബി സ്റ്റോറേജ് വേരിയൻ്റുകളാണിതിനുള്ളത്. 12 ജിബി റാമുണ്ട്. ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 പ്രൊസസറാണിതിൽ ഉപയോഗിച്ചിരിക്കുന്നത്.

2160 x 1856 പിക്‌സൽ റസലൂഷനിലുള്ള 7.61 ഇഞ്ച് ഡൈനാമിക് അമോലെഡ് 2എക്സ് പാനലാണ് ഇതിലെ പ്രധാന ഡിസ്പ്ലേയിൽ. 120 ഹെർട്സ് റിഫ്രഷ് റേറ്റുണ്ട്. 6.26 ഇഞ്ച് 968 x 2376 പിക്സൽ എച്ച്ഡി പ്ലസ് സബ് ഡിസ്പ്ലേ ആണിതിന്. ഡൈനാമിക് അമോലെഡ് 2എക്സ‌് പാനലാണിത്. സാംസങ് എസ്പെൻ ഇതിൽ പിന്തുണയ്ക്കും.50 എംപി +12 എംപി+ 10 എംപി സെൻസറുകൾ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറയാണ് ഫോണിന്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സൗകര്യമുണ്ട്. ആഡാപ്റ്റീവ് പിക്‌സൽ സെൻസർ ഉപയോഗിച്ചുള്ള ഒപ്റ്റിക്കൽ ക്വാളിറ്റി സൂം 2എക്സ‌്, 30 എക്സ് വരെയുള്ള ഡിജിറ്റൽ സൂം സൗകര്യവും ഇതിൽ ഉണ്ട്. നാല് മെഗാപിക്സലിന്റെതാണ് അണ്ടർ ഡിസ്പ്ലേ ക്യാമറ. 10 മെഗാപിക്സലിൻ്റേതാണ് കവർ ക്യാമറ.

4400 എംഎഎച്ച് ബാറ്ററിയിൽ 18 മണിക്കൂർ എൽഡിഇ ഇന്റർനെറ്റ് യൂസേജ് ടൈമും 18 മണിക്കൂർ വൈഫൈ ഇന്റർനെറ്റ് യൂസേജ് ടൈമും 23 മണിക്കൂർ വീഡിയോ പ്ലേ ബാക്ക് ടൈമും 77 മണിക്കൂർ ഓഡിയോ പ്ലേബാക്ക് ടൈമും കമ്പനി വാഗ്ദാനം ചെയ്യുന്നു. 8 കെ യുച്ച്‌ഡി റസലൂഷനിൽ വീഡിയോ പ്ലേ ചെയ്യാനാവും. സ്റ്റീരിയോ ശബ്ദസംവിധാനമുണ്ട്.ഗാലക്സി സെഡ് ഫോൾഡ് 6 ന്റെ 12 ജിബി റാം + 256 ജിബി വേരിയൻ്റിന് 1,64,999 രൂപയാണ് വില. 12 ജിബി റാം + 512 ജിബി പതിപ്പിന് 1,76,999 രൂപയാണ്.

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Exit mobile version