Site icon

യാത്ര ദുരിതങ്ങൾക്ക് അവസാനം: കൊല്ലം-കോട്ടയം- എറണാകുളം സ്പെഷ്യൽ മെമു സർവീസുകൾക്ക് തുടക്കം

memu trains

new memu from kollam to eranakulam: യാത്രക്കാരുടെ തിരക്കിനെ തുടർന്ന് കോട്ടയം വഴി പുതിയ മെമു ട്രെയിൻ അനുവദിച്ചു. പുതിയ സർവീസ് കോട്ടയം റൂട്ടിലെ യാത്രക്കാരുടെ പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരമാകും. അവധിക്കാല തിരക്കുകളെ പ്രമാണിച്ചാണ് പുതിയ സർവീസുകൾ അനുവദിച്ചിരിക്കുന്നത്. ഇന്നുമുതൽ സർവീസുകൾക്ക് തുടക്കം കുറിക്കുമെന്ന് എംപി ആന്റോ ആന്റണി അറിയിച്ചു. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ട് നിരന്തരം ആവശ്യം ഉന്നയിച്ചതിന്റെ പേരിലാണ് പുതിയ സർവീസ് അനുവദിച്ചതെന്നും എംപി പറഞ്ഞു.

പുതിയ മെമു സർവീസ് ആരംഭിക്കുന്നതോടെ പാലരുവി എക്സ്പ്രസിലെയും വേണാട് എക്സ്പ്രസിലെയും തിരക്കിന് ചെറിയ ആശ്വാസം ഉണ്ടാകും. പുലർച്ചെ 5.55 ന് കൊല്ലം റെയിൽവേ സ്‌റ്റേഷനിൽ നിന്ന് പുറപ്പെട്ട ട്രെയിൻ 9.35 ന് എറണാകുളം ജംക്‌ഷൻ റെയിൽവേ സ്‌റ്റേഷനിലെത്തും. തിരികെ 9.50 നാണ് ട്രെയിന് മടങ്ങുക. പെരിനാട്, മൺറോത്തുരുത്ത് എന്നിവിടങ്ങളിൽ പുതുതായി മെമുവിന് സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്.

new memu from kollam to eranakulam

തിങ്കൾ മുതൽ വെള്ളി വരെയാണ് മെമു സ്പെഷൽ സർവീസ് അനുവദിച്ചിരിക്കുന്നത്. അതേസമയം ശനിയും ഞായറും സർവിസുകൾ ഉണ്ടായിരിക്കില്ല. എട്ടു കോച്ചുകളുള്ള റേക്കാണ് നിലവിൽ അനുവദിച്ചിരിക്കുന്നത്.നിലവിൽ പരമാവധി 800 പേർക്ക് വരെ യാത്ര ചെയ്യാൻ സാധിക്കുന്ന രീതിയിൽ ആണ്.കൊല്ലത്തിനും എറണാകുളത്തിനും ഇടയിലായി 18 സ്റ്റോപ്പുകളാണ് നിലവിലുള്ളത്.

പെരിനാട്, മൺറോ തുരുത്ത്, ശാസ്താംകോട്ട, കരുനാ​ഗപ്പള്ളി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, ഏറ്റുമാനൂർ, കുറുപ്പന്തറ, വൈക്കം റോഡ്, പിറവം റോഡ്, മുളന്തുരുത്തി, തൃപ്പൂണിത്തുറ, എറണാകുളം സൗത്ത് തുടങ്ങിയവയാണ്.

Read also: പൂജാ അവധിക്ക് ടിക്കറ്റ് ടിക്കറ്റുകൾ കിട്ടാനില്ല; സ്പെഷ്യൽ ട്രെയിനുകൾ ഇല്ല

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Exit mobile version