Site icon

ഫോഴ്സാ കൊച്ചി ; പുതിയ അധ്യായം കുറിക്കാൻ പൃഥ്വിരാജിൻറെ സൂപ്പർ ലീഗ് കേരള ടീമിന് പുതിയ പേര്..!

New Name For Prithvirajs Football Teamnes 1

New Name For Prithviraj’s Football Team: സൂപ്പർ ലീഗ് കേരളയിൽ പ്രിത്വിരാജിന്റെ ഉടമസ്തതയ്യിൽ ഉള്ള കൊച്ചി ഫ്രാഞ്ചൈസി ടീമിന്റെ പുതിയ പേര് തീരുമാനം ആയി. ഫോഴ്സാ കൊച്ചി എന്നാകും ടീം അറിയപ്പെടുക. മലയാള ചലച്ചിത്ര താരമായി പൃഥ്വിരാജ് ആണ് ഈ ടീമിന്റെ ഉടമ. പൃഥ്വിരാജ് തന്നെയാണ് ഔദ്യോഗികമായി ഇന്ന് പുതിയ പേര് പ്രഖ്യാപിച്ചത്. പേരിനായി നേരത്തെ സാമൂഹിക മാധ്യമങ്ങളിലൂടെ പൃഥ്വിരാജ് അഭ്യർത്ഥിച്ചിരുന്നു. കൊച്ചി പൈപ്പേഴ്സ് എന്നായിരുന്നു ടീമിന്റെ പഴയ പേര്. പൃഥ്വിരാജ് സഹ ഉടമയായി എത്തിയതോടെയാണ് ടീമിന്റെ റീബ്രാൻഡിംഗ് നടന്നത്. പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും ടീമിന്റെ ഉടമകളായി ഉണ്ട്.

സൂപ്പർ ലീഗ് കേരളയുടെ ഭാഗമാകുന്ന ആദ്യ മലയാളി സെലിബ്രിറ്റി ആണ് പൃഥ്വി. സൂപ്പർ ലീഗ് കേരളയുടെ ഔദ്യോഗിക ലോഞ്ച് മെയ് മാസം നടന്നിരുന്നു. സെപ്റ്റംബറിൽ ആകും ലീഗിന്റെ ആദ്യ സീസൺ നടക്കുക.ആറ് ടീമുകൾ ആകും ആദ്യ സീസണിൽ കേരള സൂപ്പർ ലീഗിന്റെ ഭാഗമാവുക. ഈ വർഷം സെപ്റ്റംബറിൽ സൂപ്പർ ലീ​ഗ് കേരള ആരംഭിക്കുമെന്നും 45 മുതൽ 60 ദിവസം വരെ നീണ്ടു നിൽക്കും എന്നും സംഘടനയുടെ ഭാരവാഹികൾ സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് സ്റ്റേഡിയങ്ങളിലായാകും മത്സരങ്ങൾ നടക്കുക. ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയം (കോഴിക്കോട്), ജെഎൽഎൻ സ്റ്റേഡിയം (കൊച്ചി), മഞ്ചേരി പയ്യനാട് സ്റ്റേഡിയം (മലപ്പുറം) എന്നിവ ആകും ആദ്യ സീസണിലെ വേദികൾ. മത്സരങ്ങൾ സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്റാറിലും ടെലിക്കാസ്റ്റും ചെയ്യും.

കേരള ഫുട്ബോൾ അസോസിയേഷനും സ്‌കോർലൈനും സംയുക്തമായാണ് ലീഗ് സംഘടിപ്പിക്കുന്നത്. ഇന്ത്യയിൽ ഇങ്ങനെയൊരു ടൂർണമെന്റ് ആദ്യമാണ്. ലോക നിലവാരത്തിലേക്ക് ഉയരാൻ കഴിയുന്ന മികച്ച ഫുട്‌ബോൾ താരങ്ങൾ കേരളത്തിൽ തന്നെ ഉണ്ട്. അവസരവും പ്രോത്സാഹനവും മികച്ച സൗകര്യങ്ങളും നൽകി അവരെ ദേശീയ, അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തുക എന്നതാണ് സൂപ്പർ ലീഗ് കേരള ലക്ഷ്യമിടുന്നത്.

വിദേശത്ത് നിന്നുള്ള മികച്ച കളിക്കാർ, പരിശീലകർ, സാങ്കേതിക വിദഗ്ധർ എന്നിവരുടെ സഹായം ലീഗിലെ ടീമുകൾക്ക് ഉണ്ടാകും. കേരളത്തിൽ നിന്ന് വളരെ ചുരുക്കം കളിക്കാർക്ക് മാത്രമാണ് നിലവിൽ ഇത്തരത്തിൽ വിദേശ താരങ്ങൾക്കൊപ്പം കളിക്കാൻ സാധിച്ചിട്ടുള്ളത്. എന്നാൽ, സൂപ്പർ ലീഗ് കേരള വരുന്നതോടെ കേരളത്തിലെ മികച്ച താരങ്ങൾക്ക് വിദേശ പ്രതിഭകളോടൊപ്പം കളിച്ചു മികവ് നേടാൻ സാധിക്കും എന്നാണ് പ്രതീക്ഷ. ഏഷ്യൻ താരങ്ങൾക്കൊപ്പം മധ്യേഷ്യ, ആഫ്രിക്ക, യൂറോപ്പ്, ലാറ്റിൻ അമേരിക്ക തുടങ്ങിയ ഇടങ്ങളിൽ നിന്നുള്ള കളിക്കാരുടെയും പരിശീലകരുടെയും സേവനം ഉണ്ടാകും.

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Exit mobile version