Site icon

പ്രേക്ഷകർ കാത്തിരുന്ന ചിത്രങ്ങൾ ഈ മാസം ഒ ടി ടിയിൽ; മമ്മൂക്ക ചിത്രം ടർബോയുടെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു..!

New Ott Release Movies Updates

New Ott Release Movies Updates: ഓഗസ്റ്റിൽ നിരവധി സിനിമകളാണ് ഒ ടി ടി റിലീസുകൾക്കായി ഒരുങ്ങുന്നത്. നെറ്റ്ഫ്ലിക്സ്, സീ 5, സോണിലിവ്, ആമസോൺ പ്രൈം,ജിയോസിനിമ, ഡിസ്‌നി+ ഹോട്സ്റ്റാർ തുടങ്ങിയ ഒ ടി ടി പ്ലാറ്റ്‌ഫോമുകളിൽ ഈ മാസം നിരവധി പുതിയ സിനിമകളും വെബ് സീരീസുകളും ലഭ്യമാകും.

സയൻസ് ഫിക്ഷൻ, അഡ്വഞ്ചർ വിഭാഗത്തിൽ പുറത്തിറങ്ങിയ ഡ്യൂൺ പാർട്ട്‌ 2 എന്ന ചിത്രം ഓഗസ്റ്റ് 1ന് ജിയോ സിനിമയിലാണ് ഒ ടി ടി റിലീസ്. തിമോത്തി ഷലാമെ പ്രധാന വേഷത്തില്‍ എത്തിയ ചിത്രം ഫ്രാങ്ക് ഹെർബെർട്ടിന്‍റെ സയൻസ് ഫിക്ഷൻ നോവലായ ഡ്യൂണിനെ അവലംബിച്ചാ ഡെനിസ് വില്ലെന്യൂവ് ഒരുക്കിയിരിക്കുന്നത്. ആക്ഷൻ, സയൻസ് ഫിക്ഷൻ വിഭാഗത്തിൽ ഒരുങ്ങിയ കിംഗ്ഡം ഓഫ് ദി പ്ലാനറ്റ് ഓഫ് ദി ആപ്സ് എന്ന ചിത്രം ഓഗസ്റ്റ് 2ന് ഡിസ്‌നി + ഹോട്ട്സ്റ്റാർ ആണ് പുറത്തിറക്കുന്നത്. വെസ് ബോൾ സംവിധാനം ചെയ്ത് ജോഷ് ഫ്രീഡ്‌മാൻ എഴുതിയ ചിത്രം 397 ദശലക്ഷം രൂപയാണ് ബോക്സ്‌ഓഫീസിലൂടെ കലക്റ്റ് ചെയ്തത്.

New Ott Release Movies Updates

കമൽഹാസനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്ത ഇന്ത്യൻ 2 ഓഗസ്റ്റ് 2ന് നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങും. കമൽ ഹാസനെ കൂടാതെ സിദ്ധാർഥ്, പ്രിയ ഭവാനി ശങ്കർ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. മമ്മൂട്ടി നായകനായ സൂപ്പർ ഹിറ്റ്‌ ആക്ഷൻ ചിത്രമാണ് ടർബോ. സോണിലിവിൽ ഓഗസ്റ്റ് 9ന് ചിത്രം റിലീസാവും. തിയറ്ററിൽ നിന്നും മികച്ച കളക്ഷൻ നേടിയിരുന്നു. മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ വൈശാഖ് ആണ് ചിത്രം സംവിധാനം ചെയ്തത്.

എം ടി വാസുദേവൻ നായരുടെ 9 കഥകളെ അടിസ്ഥാനമാക്കി 8 സംവിധായകർ ചെയ്യുന്ന ചിത്രമാണ് മനോരഥങ്ങൾ. മോഹൻ ലാൽ, മമ്മൂട്ടി, ഫഹദ് ഫാസിൽ, ആസിഫ് അലി തുടങ്ങിയ ഒട്ടനേകം താരങ്ങൾ അഭിനയിക്കുന്നുണ്ട്. ഓഗസ്റ്റ് 15ന് സീ 5ലൂടെ റിലീസ് ചെയ്യും. ഇന്ത്യൻ സിനിമയിലെ ബ്രഹ്മാണ്ട ചിത്രം കൽക്കി 2898 എ ഡി ഓഗസ്റ്റ് 15ന് ആമസോൺ പ്രൈമിലൂടെ പുറത്ത് വരുമെന്നാണ് റിപ്പോർട്ട്‌. പ്രഭാസ്, അമിതാബ് ബച്ചൻ, കമൽ ഹാസൻ, ദീപിക പാദുക്കോൺ തുടങ്ങിയ വൻ താര നിര ചിത്രത്തിലുണ്ട്.

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Exit mobile version