ഐഎസ്എൽ പുതിയ സീസൺ ആരംഭിച്ചപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് നായകനായ അഡ്രിയാൻ ലൂണയുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡെങ്കിപ്പനി ബാധിച്ച താരം അവസാനത്തെ രണ്ടു മത്സരങ്ങളിൽ ഇറങ്ങിയിരുന്നെങ്കിലും പ്രതീക്ഷിച്ച നിലവാരത്തിലുള്ള പ്രകടനം നടത്തിയിരുന്നില്ല. കഴിഞ്ഞ സീസണിലേറ്റ പരിക്ക് അഡ്രിയാൻ ലൂണയുടെ ഫോമിനെ ബാധിച്ചോയെന്ന സംശയം ആരാധകർക്ക് ഉണ്ടാവുകയും ചെയ്തു.
എന്നാൽ ഇതിനെക്കുറിച്ച് പരിശീലകൻ മൈക്കൽ സ്റ്റാറെ പറഞ്ഞത് ഇന്റർനാഷണൽ ബ്രേക്കിന് ശേഷം കൂടുതൽ കരുത്തനായ ലൂണയെ കാണാൻ കഴിയുമെന്നാണ്. ശാരീരികക്ഷമത വീണ്ടെടുക്കാൻ ലൂണക്ക് സമയം വേണമെന്നും അതിനു ബ്രേക്ക് സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇന്റർനാഷണൽ ബ്രേക്കിന് ശേഷം രണ്ടു താരങ്ങൾ കൂടി ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചു വരാനൊരുങ്ങുകയാണ്.
New players will add in blasters team
കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ സ്ട്രൈക്കറായ ഇഷാൻ പണ്ഡിറ്റ, റൈറ്റ് ബാക്കായി കളിക്കുന്ന പ്രബീർ ദാസ് എന്നിവരാണ് തിരിച്ചു വരവിനായി തയ്യാറെടുക്കുന്നത്. ഇരുവരും ഐഎസ്എൽ സീസൺ ആരംഭിച്ചതിനു ശേഷം ഒരു മത്സരത്തിൽ പോലും ഇറങ്ങിയിട്ടില്ല. മൊഹമ്മദൻസിനെതിരായ മത്സരത്തിന് മുൻപ് രണ്ടു താരങ്ങളും പൂർണമായും ഫിറ്റ്നസ് വീണ്ടെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഈ താരങ്ങൾ തിരിച്ചെത്തുന്നത് മൈക്കൽ സ്റ്റാറെയുടെ പദ്ധതികൾക്ക് ഗുണം ചെയ്യും. പ്രോപ്പർ റൈറ്റ്ബാക്കായി സന്ദീപ് സിങ് മാത്രമേയുള്ളൂവെന്നത് ടീമിനെ ബാധിക്കാറുണ്ട്. അതിനു പുറമെ ഇന്ത്യൻ സ്ട്രൈക്കറായ ഇഷാൻ പണ്ഡിറ്റ എത്തുന്നതോടെ മുന്നേറ്റനിരയിൽ മാറ്റം വരുത്തി പ്രതിരോധത്തെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങളും അദ്ദേഹത്തിന് ആവിഷ്കരിക്കാൻ കഴിയും.
ഇഷാൻ പണ്ഡിറ്റയും പ്രബീർ ദാസും കൂടി ഫിറ്റ്നസ് വീണ്ടെടുത്താൽ ഏറെക്കുറെ എല്ലാ താരങ്ങളെയും ബ്ലാസ്റ്റേഴ്സിന് ലഭ്യമാകും. ലെഫ്റ്റ് ബാക്കായ ഐബാൻ, ഗോൾകീപ്പറായ സോം കുമാർ എന്നിവർ കൂടിയാണ് തിരിച്ചു വരാനുള്ളത്. ഇതിൽ സോം കുമാർ ഉടനെ തന്നെ ടീമിലേക്ക് മടങ്ങി വരുമെന്നാണ് സൂചനകൾ.
Read also: മൈക്കൽ സ്റ്റാറെ വന്നതിനു ശേഷമുണ്ടായ പ്രധാന മാറ്റമിതാണ്, തുറന്നു പറഞ്ഞ് വിബിൻ മോഹനൻ
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.