new type of rice: ഷുഗർ കൂടുമെന്നു കരുതി ഇനി അരി ഭക്ഷണം കഴിക്കാതെ ഇരിക്കേണ്ട, പ്രമേഹസാധ്യത കുറയ്ക്കാൻ കഴിയുന്ന പുതിയ ഇനം അരി വികസിപ്പിച്ചിരിക്കുന്നു ഫിലിപ്പീൻസ് അന്താരാഷ്ട്ര അരി ഗവേഷണകേന്ദ്രത്തിലെ (ഐ.ആർ.ആർ.ഐ.) ശാസ്ത്രജ്ഞർ. രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്ന ധാരാളം മാംസ്യം അടങ്ങിയ അരിയാണിത്. ലോകത്തെ 90 ശതമാനം അരി ഉത്പാദിപ്പിക്കുന്നതും ഉപയോഗിക്കുന്നതും ഏഷ്യ പസഫിക് മേഖലയിലആണ്.
60 ശതമാനം പ്രമേഹരോഗികളും വെള്ള അരി രക്തത്തിലെ പഞ്ചസാരയുടെ അളവ് കൊണ്ടാകാം. ഇത് പ്രമേഹസാധ്യത ഉയർത്തും. വെള്ള അരിയോട് സമാനമാണെങ്കിലും ഈ ദോഷങ്ങളൊന്നും പുത്തൻ അരിക്കില്ലെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
new type of rice
10 വർഷം കൊണ്ട് 380 വിത്തിനങ്ങൾ പരിശോധിച്ചാണ് കുറഞ്ഞ ഗ്ലൈസീമിക് ഇൻഡക്സുള്ള (കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിച്ചതിനുശേഷം രക്തത്തിൽ എത്രത്തോളം പഞ്ചസാരയുടെ അളവ് ഉയരുന്നുവെന്നതിൻ്റെ സൂചിക) പ്രമേഹസൗഹൃദ’ അരി വികസിപ്പിച്ചെടുത്തത്. 2025-ഓടെ ഏഷ്യൻ രാജ്യങ്ങളിൽ ഇതിൻ്റെ കൃഷി തുടങ്ങാനാണ് ഐ.ആർ.ആർ.ഐ. ഉദ്ദേശിക്കുന്നത്
Read also: ഡെങ്കിപ്പനി അതിജീവിച്ചവർ അഭിമുഖീകരിക്കുന്നത് കോവിഡ് വന്നവരെക്കാൾ ആരോഗ്യപ്രശ്നങ്ങൾ
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.