Site icon

നിപ: രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ സാധിച്ചില്ല, മലപ്പുറത്ത് അതിജാഗ്രത : കേന്ദ്ര സംഘം ഇന്നെത്തും!!!

fetaured 6 min

nipah case in kerala: സംസ്ഥാനത്ത് നിപ രോഗ ബാധ റിപ്പോർട്ട് ചെയ്‌ത സാഹചര്യത്തിൽ അടിയന്തര നടപടിയുമായി കേന്ദ്ര സർക്കാർ. സജീവ കേസുകളും സമ്പർക്ക പട്ടികയും കണ്ടെത്തുന്നതുൾപ്പെടെ നാല് അടിയന്തര പൊതു ആരോഗ്യ നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന സർക്കാരിനു നിർദ്ദേശം നൽകി.

നിപ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വൺഹെൽത്ത് മിഷനിൽ നിന്നുള്ള അംഗങ്ങൾ ഇന്ന് മലപ്പുറത്തെത്തും. നാല് ശാസ്ത്രജ്ഞരും രണ്ട് ടെക്നിക്കൽ വിദഗ്‌ധരുമടങ്ങിയ സംഘത്തിനെയാണ് സംസ്ഥാന സർക്കാരിന്റെ സഹായത്തിനായി വിന്യസിച്ചിരിക്കുന്നത്.
പ്രതിരോധ നടപടികൾ, പരിശോധന, ചികിത്സ തുടങ്ങിയ കാര്യങ്ങൾക്ക് ഐസിഎംആർ സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങളുമായി ചേർന്നു പ്രവർത്തിക്കുകയും ചെയ്യും.

സ്രവ പരിശോധന ത്വരിതപ്പെടുത്തുന്നതിനായി ഒരു മൊബൈൽ ബയോസേഫ്റ്റി ലെവൽ-3 ലബോറട്ടറിയും കോഴിക്കോട് എത്തി. നിപ ബാധിച്ച് മരിച്ച 14 കാരനുമായി സമ്പർക്കത്തിലുള്ള ആറ് പേരടക്കം ഏഴ് പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. നിലവിൽ ഹൈ റിസ്ക് വിഭാഗത്തിലുള്ള 101 പേർ അടക്കം 330 പേർ നിപ സമ്പർക്കപ്പട്ടികയിലുണ്ട്.

nipah case in kerala

ഈ കുട്ടിയുമായി സമ്പര്ഡക്കം നടത്തിയവരും രോഗബാധയുണ്ടെന്ന് സംശയിക്കുന്നവരും കർശനമായി ക്വാറന്റീനിൽ നിൽക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. നിപ വൈറസ് ബാധ സംശയത്തിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിട്ടുള്ള 68കാരനെ ട്രാൻസിറ്റ് ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്റെയും പ്രാഥമിക സ്രവ പരിശോധന ഫലം നെഗറ്റീവാണ്.

Read also: സംസ്ഥാനത്തു വീണ്ടും നിപ മരണം ; ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ 14 കാരൻ മരിച്ചു!!

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Exit mobile version