Site icon

2024 ഒളിമ്പിക്സ് മത്സരങ്ങൾക്ക് ഇനി പാരിസ് നഗരം സാക്ഷി!!

featured 1 min 4

olympics 2024 will starts today: ഒളിമ്പിക്സ് ഉദ്ഘാടനചടങ്ങിനായി പാരിസ് നഗരം ഒരുങ്ങുകയാണ്.ലോകമൊന്നാകെ കാത്തുനിൽക്കുന്ന മഹാമാമാങ്കത്തിന് നിറ ദീപം തെളിയിക്കാൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പുമാത്രം. പാരിസിന്റെ ജീവനാഡിയായ സെൻ നദിക്കരയിൽ നാളെ രാത്രി 7.30ന് (ഇന്ത്യൻ ഏകദേശം സമയം രാത്രി 11) ഉദ്ഘാടന പരിപാടികൾക് തുടക്കമാകും.

മാർച്ച് പാസ്റ്റ് ഉൾപ്പെടെ ഉദ്ഘാടനത്തിന്റെ ഭാഗമായ പ്രധാന ചടങ്ങുകൾക്കെല്ലാം പാരിസ് നഗരം സാക്ഷ്യം വഹിക്കും. സെൻ നദിക്കരയിൽ, ഐഫൽ ടവറിന്റെ പശ്ചാത്തലത്തിൽ തയാറാക്കിയ സ്റ്റുഡിയോയിൽ ഇരുന്ന് പ്രസിഡന്റ്‌ മക്രോ തന്റെ നയം വ്യക്തമാക്കി. ഒരു പ്രതിസന്ധിയുമില്ലാതെ ഒളിംപിക്സ് ഉദ്ഘാടനച്ചടങ്ങ് സെൻ നദിയിൽത്തന്നെ നടത്തും. ഉദ്ഘാടനച്ചടങ്ങിന്റെ വിശദവിവരങ്ങൾ ഇതുവരെ സംഘാടകർ വെളിപ്പെടുത്തിയിട്ടില്ല.

ലേഡി ഗാഗ ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുമെന്നു പ്രചരിക്കുന്നുണ്ടെങ്കിലും സ്ഥിരീകരണമില്ല. ടിക്കറ്റു വച്ചാണ് ഉദ്ഘാടനച്ചടങ്ങിലേക്കു പ്രവേശനം ഏർപ്പെടുത്തിയിരിക്കുന്നത്.ഭീമൻ തുകയ്ക്കാണ് ടിക്കറ്റുകൾ വിതരണം ചെയ്യുന്നത്. സംഘാടക സമിതി വിതരണം ചെയ്യുന്ന ടിക്കറ്റിന് 1600 യൂറോ (ഏകദേശം 1.48 ലക്ഷം രൂപ) മുതൽ 3000 യൂറോ (ഏകദേശം 2.46 ലക്ഷം രൂപവരെ ഈടാക്കും.
ടിക്കറ്റില്ലാത്തവർക്കായി പാരിസ് നഗരത്തിലെ ബിഗ് സ്ക്രീനുകളിൽ ഉദ്ഘാടനച്ചടങ്ങ് പ്രദർശിപ്പിക്കും എന്നും പ്രഖ്യാപിച്ചു.

olympics 2024 will starts today

കഴിഞ്ഞ ഒളിമ്പിക്സ് ഒരു സ്വർണം അടക്കം ഏഴ് മെഡലുകളാണ് ഇന്ത്യക്കു ലഭിച്ചിട്ടുള്ളത്. ടോക്യോയിൽ ആയിരുന്നു അന്നത്തെ ഒളിമ്പിക്സ് നടന്നത്. ഇത്തവണത്തെ ഒളിമ്പിക്സിൽ കൂടുതൽ മെഡലുകൾ ഇന്ത്യക്ക് നേടാൻ സാധിക്കുമെന്ന വിശ്വാസത്തിലാണ് സ്പോർട്സ് ആരാധകർ.

Read also: തന്റെ 24 വർഷത്തെ കായികജീവിതത്തിൽ നിന്നും പടിയിറങ്ങാൻ പോകുന്നെന്ന പ്രഖ്യാപനവുമായി ഇന്ത്യൻ ഹോക്കി താരം പി ആർ രാജേഷ്!!

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Exit mobile version