ഓണം ബമ്പർ 2024 ന്റെ ഒന്നാം സമ്മാനമായ 25 കോടി രൂപ ആര് നേടുമെന്ന കാത്തിരിപ്പിലാണ് കേരളത്തിലെ ഭാഗ്യാന്വേഷികൾ. നറുക്കെടുപ്പ് അടുക്കുംതോറും ഒറ്റയ്ക്കും ഷെയറിട്ടും ടിക്കറ്റെടുക്കുന്നവരുടെ എണ്ണം കൂടീ വരികയാണ്.
കഴിഞ്ഞ ദിവസം പുറത്തുവന്ന കണക്കുകൾ പ്രകാരം, ഇതുവരെ 54,88,818 ടിക്കറ്റുകൾ വിറ്റഴിച്ചു. 25 കോടി നേടുന്നയാൾ മാത്രമല്ല, 250ലേറെ പേർ ലക്ഷപ്രഭുക്കളുമാകും ഉണ്ടാകും എന്നതാണ് ഭാഗ്യ അന്വേഷികളെ ആകർഷിക്കുന്ന ഘടകം . അതേസമയം 25 കോടി രൂപ നേടുന്നയാൾക്ക് അത്രയും തുക കൈയിൽ കിട്ടില്ല. ടിക്കറ്റിന്റെ നികുതിയും കമ്മീഷനും എങ്ങനെ എന്ന് നോക്കാം.
25 കോടി അടിച്ചാൽ എത്ര കൈയിൽ കിട്ടും?
ഒന്നാം സമ്മാനമായ 25 കോടി രൂപയുടെ 10 ശതമാനമാണ് കമ്മീഷനായി ഏജന്റിന് ലഭിക്കുക, അതായത് 2.5 കോടി രൂപ. ഏജന്റ് കമ്മീഷൻ കഴിഞ്ഞാൽ ബാക്കിയുള്ള തുക 22 കോടി അൻപത് ലക്ഷം. ഈ തുകയിൽനിന്ന് 30 ശതമാനം ടിഡിഎസ് ഈടാക്കും, അതായത് ആറ് കോടി 75 ലക്ഷം. ബാക്കി തുക, 15 കോടി 75ലക്ഷം.അഞ്ച് കോടിക്ക് മുകളിൽ വരുമാനമുള്ളവർക്ക് ആദായനികുതിയിൽ 37 ശതമാനം സർചാർജ് ഉണ്ട്. ഈ സാഹചര്യത്തിൽ, ടിഡിഎസ് തുകയായ 6,75,00,000ന്റെ 37 ശതമാനം സർചാർജായി ഈടാക്കും, അതായത് 2,49,75,000 രൂപ. ടിഡിഎസിനും സർചാർജിനും (6,75,00,000+ 2,49,75,000= 9,24,75,000 രൂപ) നാല് ശതമാനം ആരോഗ്യ-വിദ്യാഭ്യാസ സെസും ഉണ്ട്, അതായത് 36,99,000 രൂപ. ബാക്കിയുള്ള 15 കോടി 75 ലക്ഷത്തിൽനിന്ന് സർചാർജ്, സെസ് എന്നിവ കുറച്ച ശേഷം (157500000-2,49,75,000-36,99,000) ബാക്കി തുക 12,88,26,000 രൂപ ജേതാവിനുള്ളതാണ്.
onam bumper 2024
ഒരു കോടി രൂപ അടിച്ചാൽ എത്ര കൈയിൽ കിട്ടും?
ഒന്നാം സമ്മാനമായ 25 കോടി രൂപയുടെ 10 ശതമാനമാണ് കമ്മീഷനായി ഏജന്റിന് ലഭിക്കുക, അതായത് 10 ലക്ഷം രൂപ. ബാക്കി 90 ലക്ഷം രൂപ. ഇതിൽനിന്ന് 30 ശതമാനം ടിഡിഎസ് പിടിക്കും, അതായത് 27 ലക്ഷം രൂപ. ബാക്കി 63 ലക്ഷം രൂപ. ഈ തുകയിൽനിന്ന് നാല് ശതമാനം സെസ് ഈടാക്കിയ ശേഷം ബാക്കി 59,11,200 രൂപ ജേതാവിന്റെ കൈയിൽ കിട്ടും.
എങ്ങനെ ചിലവാക്കാം ?
സമ്മാന തുക ഭാഗ്യവാന്റെ ബാങ്ക് അക്കൗണ്ടിലേക്കു ആണ് വരുന്നത്. സമ്മാന തുക ചിലവഴിക്കുന്നതിനായി സമ്മനഹർകർക്ക് ഒരു ക്ലാസ് സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. പാൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് ആകുന്നുണ്ട് പാസ്ബുക്ക് എന്നീ രേഖകൾ ജേതാവ് സമർപ്പിക്കണം. എന്നാൽ മാത്രമേ സമ്മാനത്തുക ലഭിക്കുകയുള്ളു.
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.