Onam Pulikali At Thrissur Updates: ഓണാഘോഷങ്ങൾക്ക് തിരശീല വീണു, ഇനി അരങ്ങേറുന്നത് പുലികളിയാണ്. ഈ കൊല്ലം മടയിൽ നിന്ന് കളിസ്ഥലത്തേക്ക് ഇറങ്ങാനൊരുങ്ങുന്നത് ഏഴ് പുലി സംഘങ്ങളാണ്. ഓരോ പുലിക്കളി സംഘത്തിലും 35 മുതൽ 51 വരെ പുലികളാണ് ഉണ്ടാവുക. 51 പുലികളെയാണ് ഒരുസംഘത്തിന് പരമാവധി പങ്കെടുപ്പിക്കാൻ കഴിയുക.
51 പേരെ രംഗത്തിറക്കാനാകും ഓരോ സംഘവും ശ്രമിക്കുക. ഓണത്തോടനുബന്ധിച്ചുള്ള ചരിത്ര പ്രസിദ്ധമായ പുലിക്കളി 18ന് വൈകിട്ട് ആരംഭിക്കും. ആഘോഷത്തിന്റെ ഭാഗമായ പുലികളുടെ ചായം പൂശല്‍ ആരംഭിച്ചു. ഒപ്പം ചടങ്ങിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി തൃശൂര്‍ കോര്‍പറേഷനും പൊലീസും അറിയിച്ചു. അഞ്ഞൂറിലധികം പൊലീസുകാരെയാണ് സുരക്ഷയ്ക്കായി ചുമതലപെടുത്തിയത്.
Onam Pulikali At Thrissur Updates
വയനാട് ദുരന്തത്തെ തുടർന്ന് പുലിക്കളി വേണ്ടെന്ന് വയ്ക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ജീവിതം മുന്നോട്ടു പോകേണ്ടത് അനിവാര്യമാണ് അതിനാൽ സംഘടനകളുടെ താല്പര്യർത്ഥമാണ് പുലികളി നടത്താൻ തീരുമാനം എടുത്തത്. പുലിക്കളിയുടെ ഭാഗമായി സ്വരാജ് റൗണ്ടില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി.
രാവിലെ തേക്കിന്‍കാട്ടിലും സ്വരാജ് റൗണ്ടിലെ വിവിധ മേഖലകളിലും വാഹന പാര്‍ക്കിങ് അനുവദിക്കില്ല. വൈകിട്ട് അഞ്ചു മണിയോടെ പുലിക്കളിയുടെ ഫ്ലാഗ് ഓഫ്. ഏകദേശം ഉച്ചയോടെ സ്വരാജ് റൗണ്ടിലേക്കുള്ള വാഹനങ്ങള്‍ക്ക് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തുമെന്നും സംഘാടക സമിതി അറിയിച്ചു.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.