Site icon

ആർ ബി ഐയുടെ കീഴിൽ ഇന്റേൺഷിപ് ചെയ്യാം, അപേക്ഷകൾ ക്ഷണിക്കുന്നു.

RBI internship

രാജ്യത്തിൻ്റെ പ്രധാന പേയ്‌മെൻ്റ് സംവിധാനങ്ങൾ നിയന്ത്രിക്കുകയും അതിൻ്റെ സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവർത്തിക്കുകയും ചെയ്യുന്ന ആർ ബി ഐ എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ സമ്മർ ഇന്റേൺഷിപ് പ്രോഗ്രാമിനുള്ള റെജിസ്ട്രേഷൻ ആരംഭിച്ചു. മാസം 20,000 രൂപ വരെ സ്റ്റൈപ്പൻഡ് ആയി ലഭിക്കാവുന്ന ഇന്റർഷിപ്പ് പ്രോഗ്രാമിലേക്ക് ഡിസംബർ 15 വരെ അപേക്ഷകൾ ക്ഷണിക്കുന്നു.

ബിരുദാനന്തര ബിരുദ കോഴ്‌സുകൾ. മാനേജ്മെന്റ്, സ്റ്റാറ്റിസ്റ്റിക്‌സ്, നിയമം, കൊമേഴ്സ്, ഇക്കണോമിക്സ്, ഇക്കണോമെട്രിക്‌സ്, ബാങ്കിങ് എന്നിവയിൽ ഏതിലെങ്കിലും അഞ്ചുവർഷത്തെ ഇന്റഗ്രേറ്റഡ് പ്രോഗ്രാം, നിയമത്തിൽ മൂന്ന് വർഷത്തെ മുഴുവൻ സമയ പ്രൊഫഷണൽ ബാച്ചിലേഴ്‌സ് ബിരുദം, നിലവിൽ കോഴ്‌സിൻ്റെ അവസാന വർഷത്തിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്ന് മാത്രമേ അപേക്ഷകൾ ക്ഷണിക്കുന്നുള്ളു.

openings for doing internship under RBI

അടുത്ത വർഷം 2025 ജനുവരിയിലോ ഫെബ്രുവരിയിലോ ഷോർട്ട്ലിസ്റ്റ് ചെയ്ത‌ ഉദ്യോഗാർഥികൾക്കുള്ള അഭിമുഖം നടക്കും. തിരഞ്ഞെടുത്ത വിദ്യാർഥികളുടെ പേരുകൾ ഫെബ്രുവരിയിലോ മാർച്ചിലോ പ്രഖ്യാപിക്കും. 2025 ഏപ്രിൽ മാസത്തോടെ ഉദ്യോഗർത്ഥികളുടെ ഇന്റേൺഷിപ് ആരംഭിക്കും.

Read also: ഐടിബിപിയിൽ 545 ഒഴിവുകൾ; ശമ്പളം 69,100 രൂപ

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Exit mobile version