ലിയോ, വിക്രം , കൈതി, എന്നി മൂന്ന് സിനിമകൾകൊണ്ട് ലോകേഷ് കനകരാജ് ഇറക്കുന്ന ‘എൽസിയു’ വിന്റെ (ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്) തുടക്കം പറഞ്ഞ് പോകുന്ന ഹ്രസ്വചിത്രം അണിയറയിൽ തുടങ്ങിയിട്ടുണ്ട്. പത്ത് മിനിറ്റുള്ള ഈ ഹ്രസ്വചിത്രത്തിലൂടെ തന്റെ യൂണിവേഴ്സ് തുടങ്ങിയതെങ്ങനെയെന്നാണ് ലോകേഷ് പ്രേക്ഷകരോടു പങ്കുവയ്ക്കുക.
ഹ്രസ്വ ചിത്രത്തിന്റേതായി ഒരു പോസ്റ്റർ ആണ് സോഷ്യൽ മീഡിയയിലൂടെ പുറത്തിറങ്ങി. ഒരു ഷോട്ട്, രണ്ട് കഥകൾ, 24 മണിക്കൂറുകൾ എന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. 10 മിനിറ്റ് തുടക്കം എൽ സി യൂ വിൻ്റെ എന്ന രീതിയിലാണ് പോസ്റ്റർ ഇറങ്ങിയിടുള്ളത്. ചിത്രത്തിൻ്റെ രചന നിർവഹിക്കുന്നതും ലോകേഷ് കനകരാജ് ആണ്. ഇറങ്ങിയ പോസ്റ്ററിൽ വ്യത്യസ്തതരതിലുള്ള തോക്കുകളും വെടിയുണ്ടകളുമൊക്കെ തന്നെ കാണാൻ കഴിയും.
A teaching exercise that led to a ‘10 minute Prelude to the Origins of LCU’. #ChapterZeroFL unlock 💥@GSquadOffl X @cinemapayyan X @LevelUp_edu @anirudhofficial @anbariv @selvakumarskdop @philoedit @ArtSathees @PraveenRaja_Off @proyuvraaj pic.twitter.com/IXhVJB3bGn
— Lokesh Kanagaraj (@Dir_Lokesh) October 25, 2024
നരെയ്ൻ, കാളിദാസ് ജയറാം , അർജുൻ ദാസ് തുടങ്ങിയവരും ഹ്രസ്വ ചിത്രത്തിൻറെ പ്രധാന വേഷങ്ങളിൽ എത്തുന്നു എന്നതും ഇതിനു മുമ്പ് തന്നെ റിപ്പോർട്ടുകളിൽ നിറയുന്നു. മയക്കുമരുന്ന് കച്ചവടക്കാർക്ക് എതിരെ നടത്തുന്ന പോരാട്ട മാണ് ഈ ചിത്രത്തിൽ പ്രധാന പ്ലോട്ടിൽ വരുന്നത്.
origin of lcu first look poster
ലോകേഷ് കാർത്തി, കമൽഹാസൻ, വിജയ്, ഫഹദ്, വിജയ് സേതുപതി, സൂര്യ തുടങ്ങിയ നടൻമാരാണ് എൽസിയുവിൽ ഇതുവരെ പ്രധാന വേഷങ്ങളിൽ എത്തിയത്. അതേസമയം ലോകേഷ് കനകരാജ് ലിയോയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന ഫീച്ചർ ചിത്രത്തിൽ രജനികാന്ത് ആണ് നായകൻ, കൂലി എന്നാണ് ഈ ചിത്രത്തിൻ്റെ പേര്. കൂലി ഈ യൂണിവേഴ്സിൽ ഉൾപ്പെടുന്ന സിനിമയല്ലെന്ന് സംവിധായകൻ വ്യക്തമാക്കിയിരുന്നു.
Read also: ചിത്രം പൂർണമായും കണ്ടു- കങ്കുവ സിനിമയുടെ ആദ്യ റിവ്യു പുറത്ത് വിട്ടു മദൻ കർക്കി
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.