Site icon

ആദ്യമായി അമ്മാമയെ കാണാൻ എത്തി നിതാര; പേരക്കുട്ടിയെ ഇരുകയ്യും നീട്ടി സ്വീകരിച്ചു മുതുമുത്തശ്ശി…!

Pearle Maany Daughter Nitara Met Muthassi For The First Time

Pearle Maany Daughter Nitara Met Muthassi For The First Time: മലയാളികളുടെ പ്രിയപ്പെട്ട അവതാരകയാണ് പേളി മാണി. പേളി മാത്രമല്ല പേളിയുടെ കുടുംബവും ഓരോ മലയാളികൾക്കും പ്രിയപ്പെട്ടതാണ്. നടനും മോഡലും ആയ ശ്രീനിഷിനെ പേളി ആദ്യം കണ്ട് മുട്ടിയത് ബിഗ്‌ബോസിൽ വെച്ചാണ്. ബിഗ്‌ബോസിലെ പ്രണയത്തിനു ശേഷം പുറത്തിറങ്ങിയ ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരാകുകയും ചെയ്തു. ഇപ്പോൾ ഇവർക്ക് രണ്ട് കുഞ്ഞുങ്ങളാണ് ഉള്ളത് നിലുവും നിതാരയും.

പേളിയുടെ കുടുംബത്തിലെ ഓരോ അംഗങ്ങളും പ്രേക്ഷകർക്ക് ഇത്രയേറെ പ്രിയപ്പെട്ടതായി മാറിയത് താരത്തിന്റെ യൂട്യൂബ് വ്ലോഗ്ഗിലൂടെയാണ്. ഇവരുടെ ആദ്യത്തെ കുഞ്ഞാണ് നിലു ബേബി. നിലു ജനിച്ചതിനു ശേഷം മീഡിയയിൽ നിന്നും സിനിമയിൽ നിന്നും ഒക്കെ മാറി നിന്ന പേളി പക്ഷെ വെറുതെ ഇരിക്കാൻ തയ്യാറായില്ല ലക്ഷക്കണക്കിന് സബ്സ്ക്രൈബ്ഴ്സ് ഉള്ള യൂട്യൂബ് ചാനലിൽ വളരെ ആക്റ്റീവ് ആണ് താരം.

Pearle Maany Daughter Nitara Met Muthassi For The First Time

പേർളി തന്റെ വിശേഷങ്ങൾ എല്ലാം യൂട്യൂബ് ചാനലിലൂടെ താരം ആരാധകാരുമായി പങ്ക് വെയ്ക്കാറുണ്ട്. ഇപോഴിതാ ശ്രീനിയുടെ അമ്മയുടെ അമ്മയെ കാണാൻ പാലക്കാട്‌ കുടുംബവീട്ടിൽ പോകുന്ന വീഡിയോ ആണ് താരം പങ്ക് വെയ്ക്കുന്നത്.
ശ്രീനിയുടെ അച്ഛനും അമ്മയും മറ്റു ബന്ധുക്കളും എല്ലാം ചേർന്നാണ് അമ്മമ്മയെ കാണാൻ പോയത്. അമ്മമ്മയ്ക്ക് ട്രാവൽ ചെയ്യാൻ ബുദ്ധിമുട്ടുള്ളത് കൊണ്ട് നിതാരയുടെ നൂല്കെട്ടിന് പോലും പങ്കെടുക്കാൻ കഴിഞ്ഞില്ല എന്നും അമ്മമ്മയെ നിതാരയെ കാണിക്കാൻ ആണ് പോകുന്നതെന്നും താരം പറഞ്ഞു.

പാലക്കാട്‌ ആണ് ശ്രീനിയുടെ കുടുംബവീട്. ശ്രീനിയുടെ അച്ഛന്റെയും അമ്മയുടെയും വീട്ടിൽ എത്തിയ ശേഷം അടുത്ത ദിവസം എല്ലാവരും കൂടി ഒരുമിച്ചാണ് തറവാട് വീട്ടിലേക്ക് പോയത്. ഇതിനു മുൻപും ആ വീട്ടിൽ പോകുന്ന വീഡിയോ പേളി വിഡിയോയിൽ പങ്ക് വെച്ചിട്ടുണ്ട് അത് കൊണ്ട് തന്നെ അവർ എല്ലാവരും ആരാധകർക്ക് പരിചിതരാണ്. പാലക്കാടിന്റെ ഗ്രാമഭംഗി നിലുവിനെയും നിതാരയെയും കാണിക്കാനും താരം സമയം കണ്ടെത്തി.

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Exit mobile version