Site icon

ചായക്കടകളിലെ പലഹാരം പൊരിച്ച പത്തിരി നമുക്ക് റവ കൊണ്ട് ഉണ്ടാക്കി നോക്കിയാലോ? ക്രിസ്പിയും ടേസ്റ്റിയുമാണ്

snack recipe

poricha pathiri recipe: റവയും തേങ്ങ ചിരകിയതും എല്ലാം വെച്ച് അകമേ സോഫ്റ്റും പുറമേ ക്രിസ്പിയുമായ വെളിച്ചെണ്ണ പത്തിരി ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.

ചേരുവകൾ

അടുപ്പിൽ ഒരു പാത്രത്തിൽ വെള്ളം വെച്ച് ചൂടാകുമ്പോൾ ഇതിലേക്ക് ആവശ്യത്തിന് ഉപ്പും മഞ്ഞൾ പൊടിയും ഇട്ട് മിക്സ് ചെയ്യുക. ശേഷം ഇതിലേക്ക് റവ ഇട്ട് കൊടുക്കുക. നന്നായി ഇളക്കി കൊടുത്ത് വെള്ളം റവയുടെ എല്ലാ ഭാഗത്തും എത്തുന്ന വരെ ഇളക്കി കൊടുക്കുക. ഇതിലേക്ക് ഇനി തേങ്ങ ചിരകിയത് ചെറിയ ഉള്ളി നല്ല ജീരകം എന്നിവ അരച്ചത് കൂടി ഇട്ടു കൊടുത്തു നന്നായി മിക്സ് ചെയ്യുക.

poricha pathiri recipe

മാവ് പാനിൽ നിന്ന് വിട്ടു വരുന്ന പരിവം ആകുമ്പോൾ തീ ഓഫാക്കി മാവ് വേറൊരു പാത്രത്തിലേക്ക് മാറ്റി അരി പൊടി ഇട്ടു കൊടുത്തു നന്നായി കുഴച് എടുക്കുക. മാവ് ഒരു കൗണ്ടർ ടോപ്പിലേക്ക് വെച്ചു കൊടുത്തു നന്നായി പരത്തിയ ശേഷം ഒരു പാത്രത്തിന്റെ മൂടി കൊണ്ട് വട്ടത്തിൽ മുറിച് എടുക്കുക. വട്ടത്തിൽ പരത്തുമ്പോൾ അതികം കനം കുറഞ്ഞു പോവാതെ ശ്രെദ്ധിക്കുക. മുറിച് എടുത്ത പത്തിരി ചൂടായ എണ്ണയിലിട്ട് രണ്ട് സൈഡും മറിച്ചും തിരിച്ചു ഇട്ടു കൊടുത്തു പൊരിച്ചു കോരുക .

Read also: പായസത്തിന്റെ കൂടെ കഴിക്കാൻ ട്രിവാൻഡ്രം സ്പെഷ്യൽ ബോളി ഉണ്ടാക്കിയാലോ? കിടിലൻ രുചിയാണ്‌ട്ടോ

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Exit mobile version