Site icon

ആരാധകർ ഇതുവരെ കാണാത്ത ലുക്കിൽ പ്രഭാസ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്‌

fea 25 min 2

പ്രഭാസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം രാജാസാബിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത് വിട്ടു.പ്രഭാസിന്റെ 45-ാം പിറന്നാള്‍ ദിനത്തില്‍ ആണ് പോസ്റ്റര്‍ പുറത്ത് വീട്ടിരിക്കുന്നത്.ബാഹുബലി എന്ന ഒറ്റ സിനിമയിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രഭാസ്. പ്രഭാസിന്റെ ജന്മദിനം ഇന്ന് ലോകമെമ്പാടുമുള്ള ആരാധകർ ആഘോഷിക്കുകയാണ്. ഇന്ത്യൻ സിനിമയിലെ ഏറ്റവും വിപണി മൂല്യമുള്ള താരമാണ് പ്രഭാസ്. കൽക്കിയാണ് പ്രഭാസിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം.

ഇതുവരെയും കാണാത്ത ഒരു ലുക്കിലാണ് പ്രഭാസ് എത്തുന്നത്. പുതിയ ചിത്രമായ രാജാസാബിൽ സ്റ്റൈലിഷ് ലുക്കിലാണ് ​പ്രഭാസ് എത്തിയിരിക്കുന്നത്. നിരവധി പേരാണ് പോസ്റ്ററിന് താഴെ പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്.ഹാപ്പി ബെര്‍ത്ത്‌ഡേ റിബല്‍ സാബ് എന്നാണ് സിനിമയുടെ അണിയറ പ്രവർത്തകർ പ്രഭാസിന് ആശംസ ആയി കുറിച്ചത്. പ്രഭാസിന്റെ പിറന്നാള്‍ ദിനത്തില്‍ പ്രേക്ഷകര്‍ക്കായി ഒരു റോയല്‍ ട്രീറ്റ് കാത്തിരിക്കുന്നു എന്ന് നേരത്തെ സിനിമയുടെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു.

ചിത്രത്തിൽ പ്രഭാസിന്റെ നായികയായി എത്തുന്നത് മാളവിക മോഹനനാണ്.ഹൊറര്‍ റൊമാന്റിക് കോമഡിയാണ് ചിത്രം എന്നത് പോസ്റ്ററിൽ നിന്ന് വ്യക്തമാണ്.ഒരു റിബല്‍ മാസ് ഫെസ്റ്റിവല്‍ തന്നെയാകും ചിത്രമെന്നത് സംശയമില്ല.മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദ രാജാ സാബ്’ . പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ബാനറില്‍ ടി.ജി. വിശ്വപ്രസാദാണ് ചിത്രം നിര്‍മ്മിക്കുന്നത്.

prabhas new film poster

ചിത്രത്തിന്റ വിഎഫ്എക്‌സ് വഹിക്കുന്നത് ബാഹുബലി ഫെയിം ആർ സി കമൽകണ്ണനാണ്.തമൻ എസ്. ആണ് ചിത്രത്തിന്റെ സം​ഗീതം നിർവഹിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നി ഭാഷകളിലായി ചിത്രം ഒരുങ്ങുന്നുണ്ട്.ചിത്രം 2025 ഏപ്രില്‍ 10-ന് തീയറ്ററുകളിൽ എത്തും.

Read also: തീയറ്ററുകൾ ഭരിക്കാൻ ആയി പുഷ്പ 2 : പറഞ്ഞതിലും ഒരു ദിവസം മുൻപ് അല്ലുവിന്റെ പുഷ്പ: ദ റൂള്‍ തീയറ്ററുകളിൽ എത്തും

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Exit mobile version