Prasanth Murali About Ullozhukku: ഉള്ളൊഴുക്ക് എന്ന സിനിമ വളരെ മികച്ച പ്രതികരണം നേടിയെടുത്ത ഒന്നാണ് . ഉർവ്വശി, പാർവതി തിരുവോത്ത് എന്നിവരുടെ മികച്ച അഭിനയം സിനിമിയ വേറെ തരത്തിലേക്ക് തന്നെ എത്തിച്ചിരുന്നു. വളരെ മികച്ച കഥാപാത്രം തന്നെയാണ് പ്രശാന്ത് മുരളി ഈ സിനിമയിൽ കാഴ്ചവെച്ചിരിക്കുന്നത്. ഇപ്പോൾ ഉള്ളൊഴുക്ക് എന്ന സിനിമയിലെ തന്റെ അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് പ്രശാന്ത് മുരളി .
ഉർവശി, പാർവതി എന്നിവർക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവവും പ്രശാന്ത് പങ്കുവെച്ചു. സൈന സൗത്ത് പ്ലസിനോടാണ് പ്രതികരണം. ഉർവശി മാം അത്രയും എക്സിപീരിയൻസ്‌ഡ് ആയിട്ടുള്ള ഒരാളാണ്. എത്രയോ ആർട്ടിസ്റ്റുകളുടെയും സംവിധായകരുടെയും കൂടെ അഭിനയിച്ചു. പാർവതി ദേശീയ തലത്തിലുള്ള സംവിധായകർക്കൊപ്പം ജോലി ചെയ്ത ഒരാളാണ്. ഇവർ രണ്ട് പേരും നിൽക്കുമ്പോൾ തുടക്കത്തിൽ എനിക്ക് അഭിനയിക്കാൻ ഭയങ്കര പ്രശ്നമായിരുന്നു.
Prasanth Murali About Ullozhukku
ഓക്കെ ആകുമോ, വർക്കൗട്ട് ആകുമോ എന്നൊക്കെ. എന്നാൽ അഭിനയിച്ച് തുടങ്ങിയപ്പോ എല്ലാം ശരിയായി, അതുപോലെ തന്നെ കല്യാണം കഴിഞ്ഞിട്ടുള്ള ബെഡ് റൂം സ്വീക്വൻസ് റിഹേഴ്സൽ എടുത്തപ്പോൾ പാർവതിക്ക് സംശയം. ഞാനിത് ചെയ്യുമോ, പ്രശ്നമാകുമോ എന്ന്. ശരിക്കും ചെയ്തോളൂയെന്ന് പറഞ്ഞു. ടേക്കിൽ ചെയ്യാമെന്ന് ഞാൻ. ടേക്കിൽ ചെയ്തപ്പോൾ ഓക്കെ ആയെന്നും പ്രശാന്ത് വ്യക്തമാക്കി. ഉള്ളൊഴുക്കിൽ മരിച്ച് കിടക്കുന്ന സീനിനെക്കുറിച്ചും പ്രശാന്ത് മുരളി സംസാരിച്ചു. ഫ്രീസർ ഒറിജിനൽ ആയിരുന്നു. കുറച്ച് കഴിഞ്ഞാൽ അതിനകത്തെ ഓക്സിജൻ തീരും.
രണ്ട് പേരും ഇരുന്ന് സംസാരിക്കുന്ന സീനാണ് തനിക്ക് ഏറ്റവും ബുദ്ധിമുട്ടായത് എന്ന് പ്രശാന്ത് പറഞ്ഞു. തന്റെ കരിയർ ഗ്രാഫിനെക്കുറിച്ചും പ്രശാന്ത് മുരളി സംസാരിച്ചു. അങ്കമാലി ഡയറീസ് കഴിഞ്ഞ് ജെല്ലിക്കെട്ട് കിട്ടി. അത് കഴിഞ്ഞ് ജനമൈത്രി. ഇതിങ്ങനെ തുടരുമെന്ന് ഞാൻ കരുതി. പക്ഷേ അത് സംഭവിച്ചില്ല .ഫോളോ അപ്പ് ചെയ്യുന്നതിന്റെ പോരായ്മയുണ്ട് എനിക്ക്. ആളുകളെ കണ്ട് സംസാരിക്കുന്നത് കുറവാണ്. സിനിമകൾ കുറഞ്ഞ സമയത്ത് താൻ ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചിട്ടുണ്ടെന്നും പ്രശാന്ത് മുരളി വ്യക്തമാക്കി.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.