Site icon

കേരളത്തിൽ ചെമ്മീൻ വില 85 രൂപയിലേക്ക് കൂപ്പു കുത്തി; അമേരിക്കക്കൊപ്പം ജപ്പാനും ചതിച്ചു..!

Prawns Market Value Decreased

Prawns Market Value Decreased: കടലിൽ പോയ വള്ളങ്ങൾക്കു ഇന്നലെയും ചെമ്മീൻ കൊയ്ത്ത് എന്നാൽ വിലയാകട്ടെ 85ലേക്ക് കൂപ്പു കുത്തുന്നു. അമേരിക്കയ്ക്കു പിന്നാലെ ജപ്പാനും ചെമ്മീനു നേരേ മുഖംതിരിക്കുന്നു. ജപ്പാനിലേക്കുള്ള ചെമ്മീൻ കയറ്റുമതി താഴേയ്ക്ക് പോയതോടെ കേരളത്തിന്റെ മത്സ്യമേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. കടലാമ സംരക്ഷണത്തിന്റെ പേരിലാണ് അമേരിക്ക ചെമ്മീൻ ഇറക്കുമതി നിരോധിച്ചതെങ്കിൽ, സാമ്പത്തിക മാന്ദ്യമാണ് ജപ്പാൻ ഇറക്കുമതി കുറയ്ക്കാൻ കാരണം. പിന്നാലെ ഈ നിരോധനം ഉടൻ അവസാനിപ്പിക്കുന്നതിന് കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകൾ അടിയന്തിരമായി ഇടപെടണമെന്ന് ഓൾ കേരള ഫിഷ് മെർച്ചന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ജപ്പാൻ കമ്പനികൾ നേരത്തേ ശേഖരിച്ചുവെച്ചിട്ടുള്ള ചെമ്മീൻ തന്നെ വിറ്റുപോയിട്ടില്ല. അതുകൊണ്ട് ഇന്ത്യയിൽനിന്നുള്ള ചെമ്മീൻ എടുക്കാൻ അവർ പഴയ താത്‌പര്യം കാട്ടുന്നില്ല. ജപ്പാനിലേക്കുള്ള കയറ്റുമതി പൊടുന്നനെ കുറഞ്ഞത് കേരളത്തിലെ മത്സ്യക്കയറ്റുമതി സ്ഥാപനങ്ങളെയും ബാധിച്ചിട്ടുണ്ട്. അവർ നേരത്തേ സ്റ്റോക്ക് ചെയ്തിരുന്ന ചരക്കും അയയ്ക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഇതുകൂടാതെ യു.കെ. ഉൾപ്പെടെയുള്ള രാജ്യങ്ങളും ചെമ്മീൻ ഇറക്കുമതി കുറയ്ക്കുന്നുണ്ട്. ചൈന വില കുറച്ച് ചെമ്മീൻ എടുക്കുന്നതും പ്രശ്നമാകുകയാണ്. എന്നാൽ നിരോധനത്തിന്റെ മറവിൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടവും കമ്പനികളിൽ നിന്ന് കൊടുത്ത മത്സ്യത്തിന്റെ പണം കിട്ടാത്തത് മൂലം മത്സ്യവ്യാപരികൾ വലിയ പ്രതിസന്ധിയിലാണ് ഇപ്പോൾ, വട്ടിപ്പലിശക്ക് പണം കടം മേടിച്ചും കച്ചവടക്കാർ തീരാ ദുരിതത്തിലാണ്. മാർക്കറ്റുകളിൽ ചെമ്മീൻ വില കുറഞ്ഞതിനാൽ കച്ചവടനഷ്ട്ടം സഹിക്കാനാവാത്ത വിധത്തിലേക്ക് മാറുകയാണ്. കയറ്റുമതി നടക്കാത്ത സാഹചര്യമാണ് ഇത് സംഭവിക്കുന്നത്.

Prawns Market Value Decreased

എന്നാൽ അമേരിക്കയാകട്ടെ 2019 ൽ ആരംഭിച്ച നിരോധനം അമേരിക്ക ഇപ്പോഴും തുടരുകയാണ്. കേരളത്തിലാണെങ്കിൽ സാധാരണ തൊഴിലാളികൾക്ക് ഏറ്റവുമധികം കടൽച്ചെമ്മീൻ ലഭിക്കുന്ന കാലമാണിത്. പൂവാലൻ ഇനത്തിൽപ്പെട്ട ചെമ്മീൻ സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും ലഭിക്കുന്നുണ്ട്. യൂറോപ്യൻ രാജ്യങ്ങളുടെ ഇഷ്ട ഇനമാണിത്. നേരത്തേ കിലോഗ്രാമിന് 200-220 രൂപയായിരുന്നു ഇതിന്റെ മൊത്തവില. എന്നാൽ, ഈ സീസണിൽ 65 മുതൽ 80 രൂപ വരെയായി വില കുത്തനെ ഇടിഞ്ഞു. കയറ്റുമതി കുറഞ്ഞതോടെയാണ് വില താഴേക്കു പോയത്.

കൂടുതൽ ചെമ്മീൻ എടുത്തുവയ്ക്കാൻ കമ്പനികൾ കൂട്ടാക്കുന്നില്ല. പൂവാലന് വില കുറഞ്ഞതോടെ, ചെറിയ ചെമ്മീൻ വിഭാഗത്തിലുള്ള തെള്ളി ഉൾപ്പെടെ എല്ലാത്തരം ചെമ്മീനുകൾക്കും വില ഇടിയുന്നു.സാധാരണ സ്ത്രീതൊഴിലാളികൾ ജോലിചെയ്യുന്ന പീലിങ് ഷെഡ്ഡുകൾ വരെ അടച്ചിട്ടിരിക്കുന്നു. ചില കയറ്റുമതി സ്ഥാപനങ്ങൾ പോലും അടച്ചുകഴിഞ്ഞു.

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Exit mobile version