premi and son video goes viral: ടെലിവിഷൻ പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട സീരിയലുകളിൽ ഒന്നായിരുന്നു കറുത്തമുത്ത്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ഈ സീരിയലിൽ നായിക കഥാപാത്രത്തിലൂടെയാണ് പ്രേമി വിശ്വനാഥ് ശ്രദ്ധേയാവുന്നത്. പിൽക്കാലത്ത് കറുത്ത മുത്ത് എന്ന പേരിലാണ് നടി അറിയപ്പെട്ടിരുന്നതും.
ആദ്യ സീരിയലിലൂടെ വലിയ വിജയം നേടാൻ സാധിച്ചതിനാൽ പിന്നീട് മറ്റു ഭാഷകളിലും പ്രേമി സജീവമായിരുന്നു. ഇപ്പോൾ മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും സീരിയലുകളിൽ നടി സജീവമായിരിക്കുകയാണ്. തെലുങ്കിലെ കാർത്തിക ദീപം എന്ന സീരിയലിലാണ് നടി അഭിനയിച്ച് കൊണ്ടിരിക്കുന്നത്.
ഇതിനിടെ പ്രേമി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ച പുതിയൊരു വീഡിയോ വൈറലായി കൊണ്ടിരിക്കുകയാണ്. അമ്മയും മകനും എന്ന ക്യാപ്ഷൻ നൽകിയ വീഡിയോ വളരെ പെട്ടെന്ന് വൈറലായി. എന്നാൽ വീഡിയോയിലുള്ള നടിയുടെ മകനെ കണ്ടു ഞെട്ടിയിരിക്കുകയാണ് ആരാധകർ. ശരിക്കും ഇവർ അമ്മയും മകനും തന്നെയാണോ എന്ന് ചോദ്യങ്ങലും ഈ വീഡിയോയിൽ കമെന്റ് ആയി വന്നിട്ടുണ്ട്,
സീരിയലുകളിൽ സജീവമായി അഭിനയിക്കുകയാണെങ്കിലും പ്രേമി വിശ്വനാഥിന്റെ കുടുംബത്തെ കുറിച്ച് അധികമാർക്കും അറിയില്ല. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഒരു അസ്ട്രോളജറായ വിനീത് ഭട്ടിനെ താരം വിവാഹം ചെയ്തത്. ഈ ബന്ധത്തിൽ നടിയ്ക്കൊരു മകനുമുണ്ട്. ടീനേജ് പ്രായമൊക്കെ കഴിഞ്ഞ മകന്റെ പേര് മനുജിത് എന്നാണ്. ഇടയ്ക്കിടെ മകനോടൊപ്പം ചേർന്ന് രസകരമായ റീൽസ് നടി ചെയ്യാറുണ്ട്. അത്തരത്തിലൊന്നാണ് നടിയിപ്പോൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. സത്യത്തിൽ വീഡിയോ കണ്ട ആരാധകർ ഒന്ന് ഞെട്ടിയിരിക്കുകയാണ്.
premi and son video goes viral
പ്രേമിയ്ക്ക് ഇത്രയും വലിയ മകനുണ്ടോ എന്ന ആശ്ചര്യമാണ് പലരും പ്രകടിപ്പിച്ചത്. കാരണം കാഴ്ചയിൽ നടിയെക്കാളും ഹൈറ്റും സിക്സ് പാക്ക് ബോഡിയുമൊക്കെയുള്ള മകൻ ഒരു യുവാവിനെ പോലെയുണ്ട്. ഇരുവരും അമ്മയും മകനുമാണെന്ന് ആർക്കും പറയാൻ സാധിക്കില്ലെന്നാണ് ആരാധകർ പറയുന്നത്. ഇത്തരത്തിലുള്ള കമൻ്റുകളാണ് കൂടുതലായും നടിയുടെ വീഡിയോയുടെ താഴെ വന്നിരിക്കുന്നതും.നിങ്ങൾക്ക് ഇത്രയും വലിയ ഒരു മകൻ ഉണ്ടെന്ന് ഒരിക്കലും കരുതിയിരുന്നില്ല. കണ്ടിട്ട് സഹോദരനെ പോലെയാണ് തോന്നുന്നത്. അവർ സഹോദരങ്ങളാണെന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കുമായിരുന്നു. ഇതിപ്പോൾ അമ്മയും മകനുമാണെന്ന് തോന്നുന്നില്ല. പക്ഷേ ഫേസ് കട്ട് ഒരേ പോലെയാണ്. ചിലപ്പോൾ ആങ്ങളയും പെങ്ങളും ആയിരിക്കാം എന്നാണ് കമൻ്റുകൾ. വിഡിയോ ഇപ്പോൾ സമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.