Site icon

അരമണി കിലുക്കിയും ചുവടുവച്ചും കളറാക്കി തൃശ്ശൂരിൽ പുലികൾ ഇറങ്ങി കണ്ണും മണവും നിറഞ്ഞു കാഴ്ചക്കാർ

fea 21 min 2

pulikkali held in thrissur: തൃശ്ശൂരിലെ പ്രിയപ്പെട്ട പുളിക്കളി താകൃതിയാണ് ഇന്നലെ തൃശ്ശൂരിൽ നടന്നത്. നാലോണ ദിവസം ചെണ്ടമേളത്തോടൊപ്പം ചുവടുവച്ചുകൊണ്ട് കാണിക്കളെ ആഹ്ലാത മുനയിൽ നിർത്തിയതായിരുന്നു പുലിക്കളി. മൂന്നുറിലേറെ പുലികളാണ് പൂരനഗരിയെ വര്ണാഭമാക്കിയത്. ചുട്ടു പൊള്ളുന്ന വെയിലിനെ കീഴടക്കിയായിരുന്നു ഏഴു ദേശങ്ങളിൽ നിന്നുള്ള പുലികൾക്കൊപ്പം ആൾക്കുട്ടവും സ്വരാജ് റൗണ്ട് കയ്യടക്കിയത്. പാട്ടുരായ്ക്കൽ ദേശം, വിയ്യൂർ യുവജന സംഘം, വിയ്യൂർ ദേശം, പൂങ്കുന്നം സീതാറാം മിൽ ദേശം, ശങ്കരംകുളങ്ങര ദേശം, ചക്കാമുക്ക് ദേശം, കാനാട്ടുകര ദേശം എന്നീങ്ങനെ 7 സംഘങ്ങളാണ് ഇത്തവണ പുലിക്കളിക്കിറങ്ങിയത്. 7 സംഘത്തിലും 35 മുതൽ 51 പേർ വരെ അടങ്ങുന്ന പുലി വേഷക്കാരും 25 മുതൽ 40 പേർവരെയുള്ള വാദ്യ കലാകാരന്മാരും അണിനിരന്നിരുന്നു. ഇത്തവണയും പെൺ പുലികൾക്ക് കുറവുണ്ടായില്ല. പുലർച്ചെ തന്നെ ദേശത്ത് മെയ്യെഴുത്തും മറ്റു പുലി ഒരുക്കങ്ങളും ആരംഭിച്ചിരുന്നു.

ഉച്ചയ്ക്കു തന്നെ ദേശങ്ങളിലെ പുലിമടകളിൽ നിന്ന് പുലികൾ പുറപ്പെട്ടെങ്കിലും ജനത്തിരക്കിൽ സ്വരാജ് റൗണ്ടിലെത്തിയപ്പോൾ വൈകിട്ട് 5 കഴിഞ്ഞിരുന്നു. ആഘോഷ പ്രേമികൾക്ക് ഹരം പകരുന്ന പുലിത്താളത്തിനൊത്തു ചുവടുവച്ചും അരമണി കിലുക്കിയും ഉടലും വയറും ഇളക്കി ആർത്താണു പുലികൾ സ്വരാജ് റൗണ്ടിലെത്തിയത്ത്. ശേഷം നടുവിലാൽ ഗണപതി കോവിലിനു മുൻപിൽ തേങ്ങ ഉടച്ച് ഓരോ പുലിക്കളി സംഘങ്ങളും ജനക്കൂട്ടത്തിനു നടുവിലൂടെ നീങ്ങി. ആഘോഷം കാണാൻ എത്തിയവർ റൗണ്ടിലെ ഇരുവശങ്ങളിലും തേക്കിൻക്കാട് മൈതാനിയുടെ പല ഭാഗങ്ങളിലും തിങ്ങിനിറഞ്ഞു. വരയൻ പുലികളേക്കാൾ ‘വയറൻ’ പുലികൾക്കായിരുന്നു ആരാധകർ അധികവും. വാദ്യമേളങ്ങളുടെ താളത്തിനൊപ്പം പുലികൾ ചുവടു വച്ചപ്പോൾ അതേ താളത്തിൽ ശരീരം ഇളക്കിയും പലരും പുലിക്കളിയിൽ
പങ്കെടുത്തു. ഓരോ ദേശത്തിന്റെയും വൈവിധ്യമാർന്ന പുലി വാഹനങ്ങളും വർണക്കാഴ്ചയായിരുന്നു.

വരയൻ പുലികളും പുള്ളിപ്പുലികളും മുതൽ വെള്ളി നിറത്തിലും ഫ്ലൂറസന്റ് വർണങ്ങളിലുമുള്ള പുലികളുമുണ്ടായിരുന്നു.മണിക്കൂറോളമാണ് സ്വരാജ് റൗണ്ടിൽ ആടി തിമിർത്തത്. പല സംഘങ്ങളിലും പുലിക്കുട്ടികളും ഉണ്ടായിരുന്നു. പുള്ളിപ്പുലി, കരിമ്പുലി, വരയൻ പുലി എന്നിവയ്ക്കായിരുന്നു ഇത്തവണയും മുൻതൂക്കം. രാത്രി കണ്ണ് തിളങ്ങുന്ന പുലി മുഖങ്ങളും വേറിട്ട കാഴ്ചയായിരുന്നു. പെൺ പുലികളുടെ സാന്നിധ്യവും ഇന്നലെ നിറഞ്ഞുനിന്നു. പുലിക്കളി കാണാൻ ഇത്തവണ കേന്ദ്ര-സംസ്ഥഥാന മന്ത്രിമാരടക്കം ഒട്ടേറെ പേരാണ് വന്നത്. കേന്ദ്ര മന്ത്രിയും തൃശൂർ ലോക്സഭാ മണ്ഡലം എംപിയുമായ സുരേഷ് ഗോപിയും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഉൾപ്പെടെ എത്തിയിരുന്നു.

pulikkali held in thrissur

ജനക്കൂട്ടത്തിനു നടുവിലൂടെ അദ്ദേഹം നടുവിലാൽ പരിസരത്ത് ഒരുക്കിയ വിഐപി പവലിയനിലെത്തി. സ്വരാജ് റൗണ്ടിലെ നായ്ക്കനാലിൽ പുലിക്കളിയുടെ ഫ്ലാഗ് ഓഫിനു ശേഷം മന്ത്രിമാരായ കെ.രാജൻ, ആർ.ബിന്ദു, ജി.ആർ. അനിൽ എന്നിവരും ആഘോഷത്തിന്റെ ഭാഗമായി. കലക്ടർ അർജുൻ പാണ്ഡ്യൻ, മേയർ എം.കെ. വർഗീസ്, പി.ബാലചന്ദ്രൻ എംഎൽഎ, സിറ്റി പൊലീസ് കമ്മിഷണർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. സ്വരാജ് റൗണ്ട് ചുറ്റിയുള്ള 7 ദേശങ്ങളുടെയും ഘോഷയാത്ര രാത്രി പത്തു മണിയോടെയാണ് അവസാനിച്ചത്. ശേഷം പുലികൾ നഗരത്തോടു വിടചൊല്ലി. അടുത്ത നാലോണ നാളിൽ കാണാമെന്ന കാത്തിരിപ്പോടെയാണ് എല്ലാവരും യാത്രപറഞ്ഞത്.

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Exit mobile version