R G Kar Medical College Issue: ആർ.ജി കാർ ആശുപ്രതിയിലെ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ അന്വേഷണത്തിന് മമതാ സർക്കാർ. ജനുവരി 2021 ൽ നടന്ന ആശുപത്രി സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കാൻ ബംഗാൾ സർക്കാർ പ്രത്യേക അന്വേഷണ സംഘo രൂപീകരിച്ചു. ഇതോടെ കേസിൽ അറസ്റ്റിലായ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെതിരെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് നിഗമനം.
അന്വേഷണവുമായി മുന്നോട്ട് പോകുന്ന സിബിഐ, മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ തുടർച്ചയായി നാലാം ദിവസമാണ് ചോദ്യം ചെയ്‌തത്. ആശുപത്രിയിലെ സാമ്പത്തിക ക്രമേക്കേടുകൾ കൂടി ബംഗാൾ സർക്കാർ അന്വേഷിക്കുo. ഈ ക്രമക്കേടുകളെ കുറിച്ച് എസ്ഐടി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് ബംഗാൾ സർക്കാരിന്റെ ഉത്തരവിൽ പറയുന്നത്. അതേസമയമാണ് സ്വമേധയാ കേസെടുത്ത സുപ്രീം കോടതി, ഹർജിയും ഇന്ന് പരിഗണിക്കുകയാണ്. ചീഫ് ജസ്‌റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്‌റ്റിസുമാരായ ജെ.ബി പർദിവാല, മനോജ് മിശ്ര എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
R G Kar Medical College Issue
ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക നിയമം വേണമെന്ന ആവശ്യത്തിൽ ഡോക്ടർമാരുടെ പ്രതിഷേധം പത്താം ദിവസത്തിലേക്ക് കടക്കുകയാണ്. കൊൽക്കത്തയിൽ പ്രക്ഷോഭങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ ബംഗാൾ ഗവർണർ സി.വി ആനന്ദബോസ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും സന്ദർശിക്കും. ബംഗാളിലെ ക്രമസമാധാന നില അദ്ദേഹം ഇരുവരെയും ധരിപ്പിക്കും.
അതിനിടെ സിബിഐ ഉദ്യോഗസ്ഥരുടെ ഒരു സംഘം കഴിഞ്ഞ ദിവസം ആശുപത്രിയിൽ എത്തി തെളിവെടുപ്പ് നടത്തി. ആർ.ജി കാർ ആശുപത്രിയിലെ ട്രോമ കെയർ യൂണിറ്റാണ് സംഘം സൂക്ഷ്മമായി പരിശോധിക്കുന്നത്. കൂടാതെ ഇവിടെ നിന്ന് സംഘം സാംപിളുകളും ശേഖരിച്ചിട്ടുണ്ട്. ആശുപ്രതിയിലെ സെമിനാർ ഹാളിൽ ഓഗസ്റ്റ് 9ന് പുലർച്ചെയാണ് പിജി ട്രെയിനി ഡോക്ടറായ 31 വയസുള്ള യുവതി ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.