Site icon

രാജമൗലിയുടെ സ്വപ്നം ; ‘മഹാഭാരതം’ ചിത്രത്തിലെ ഹീറോസ് ഇവർ, ‘അല്ലു മുതൽ രാംചരൺ വരെ ‘

Rajamouli's Dream Project Mahabaratham

Rajamouli’s Dream Project Mahabaratham: ഇന്ത്യൻ സിനിമയ്‌ക്ക് ‘ബാഹുബലി’, ‘ആർആർആർ’ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച പ്രശസ്ത സംവിധായകൻ എസ് എസ് രാജമൗലിയുടെ അടുത്ത ചിത്രത്തിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അത്രത്തോളം മിനിമം ​ഗ്യാരന്റി പടങ്ങളാകും രാജമൗലി സംവിധാനം ചെയ്യുക. ഇതിനോടകം ഒട്ടനവധി സിനിമകൾ സംവിധാനം ചെയ്ത രാജമൗലിയുടെ സ്വപ്ന സിനിമകളിൽ ഒന്നാണ് മഹാഭാരതം.

ആർആർആർ എന്ന ബ്ലോക് ബസ്റ്റർ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെ ആയിരുന്നു മഹാഭാരതം സിനിമ ആക്കുന്നതിനെ കുറിച്ച് രാജമൗലി പറഞ്ഞത്. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ടൊരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. സിനിമയിലെ കാസ്റ്റിങ്ങിനെ കുറിച്ചുള്ള എഡിറ്റഡ് ഫോട്ടോസ് ആണവ. ഭീമയായി ജൂനിയർ എൻടിആറിനെയാണ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Rajamouli’s Dream Project Mahabaratham

ഒപ്പം ഔട്ട് ഫിറ്റും എഡിറ്റ് ചെയ്ത് ഉൾപ്പെടുത്തിയിട്ടുണ്ട്. കൃഷ്ണൻ- മഹേഷ് ബാബു, കർണൻ- രാംചരൺ, ദുര്യോദനൻ- പ്രഭാസ്, അർജുനൻ- അല്ലു അർജുൻ, യുധിഷ്ഠിരൻ- പവൻ കല്യാൺ എന്നിങ്ങനെയാണ് ലിസ്റ്റിലെ മറ്റ് താരങ്ങളും കഥാപാത്രങ്ങളും. ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്ത് എത്തിയത്. ഈ കാസ്റ്റിം​ഗ് ആണെങ്കിലും മികച്ച മേക്കിങ്ങും ആണെങ്കിൽ സിനിമ വൻ പൊളി ആയിരിക്കുമെന്നാണ് ഇവർ പറയുന്നത്.

കഴിഞ്ഞ വർഷം മെയ്യിൽ ആയിരുന്നു മഹാഭാരതം സിനിമ ആക്കുകയാണെങ്കിൽ അതെങ്ങനെ ആയിരിക്കുമെന്ന് രാജമൗലി തുറന്നു പറഞ്ഞത്. രാജമൗലിയുടെ വാക്കുകൾ ഇങ്ങനെ, രാജ്യത്ത് ലഭ്യമായ മഹാഭാരതത്തിന്റെ എല്ലാ പതിപ്പുകളും വായിക്കാൻ എനിക്ക് ഒരു വർഷമെടുക്കും.ട ഈ ചിത്രം 10 ഭാഗങ്ങളിൽ ആയിരിക്കും .അതാണ് “എന്റെ ജീവിതത്തിന്റെ ലക്ഷ്യം, ഞാൻ മഹാഭാരതം “എനിക് വേണ്ടി നിർമ്മിക്കുന്നു “ എന്നാണ് അദ്ദേഹം മറുപടി നൽകിയത് . ഇതുവരെ ചെയ്ത സിനിമകളെല്ലാം തന്നെ ‘മഹാഭാരതം’ എങ്ങനെ നിർമ്മിക്കാമെന്ന് പഠിപ്പിച്ചവയാണ്..

Exit mobile version