Site icon

സിനിമയിലും ജീവിതത്തിലും അപ്പാ “യു ആർ ബെസ്റ്റ്”; കൊച്ചു മകനെയും കൊണ്ട് സ്കൂളിലേക്ക് പോകുന്ന സ്റ്റൈൽ മന്നന്റെ ചിത്രം പങ്കുവെച്ച് മകൾ സൗന്ദര്യ രജനികാന്ത്..!

Rajanikanth At School With His Grandson

Rajanikanth At School With His Grandson: രജനികാന്തിന്റെ കുടുംബത്തിന്റെ വിശേഷമറിയാൻ എല്ലാ ആരാധകർക്കും വളരെ ഇഷ്ടമാണ്. ഐശ്വര്യ രജനികാന്ത് , സൗന്ദര്യ രജനികാന്ത് എന്ന രണ്ട് പെൺമക്കളാണ് രജനികാന്തിനുള്ളത്. സംവിധായിക എന്ന പേരിലും ധനുഷ് എന്ന നടന്റെ ഭാര്യ എന്ന പേരിലും പ്രശസ്തയാണ് ഐശ്വര്യ രജനികാന്ത് .

എന്നാൽ ഇരുവരും വേർപിരിഞ്ഞു എന്ന വാർത്തയാണ് പുറത്തുവന്നത്. അതുപോലെ തന്നെ സൗന്ദര്യ രജനികാന്ത് സംവിധായിക , നിർമാതാവ് എന്ന നിലയിലും പേരുകേട്ട വ്യക്തിയാണ്. കൊച്ചടിയനാണ് സൗന്ദര്യ രജനികാന്ത് സംവിധാനം ചെയ്ത അവസാന സിനിമ.

ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ സൗന്ദര്യ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് വൈറൽ ആവുന്നത്. സൗന്ദര്യയുടെ മകൻ സ്കൂൾ പോകുന്നതിനായി മടി കാണിക്കുകയും രജനികാന്ത് സ്കൂളിൽ കൊണ്ട് വിടുന്നതുമാണ് പോസ്റ്റ്. വളരെ മികച്ച പ്രതികരണമാണ് പോസ്റ്റിന് ലഭിക്കുന്നത്. പോസ്റ്റിന് അടിയിൽ വന്ന കുറിപ്പാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

Rajanikanth At School With His Grandson

സിനിമയിലും ജീവിതത്തിലും അപ്പാ താങ്കൾ ഒരു സൂപ്പർ ഹീറോ ആണെന്നും ബെസ്റ്റ് ആണെന്നുമാണ് സൗന്ദര്യ പങ്കുവെച്ചിരിക്കുന്നത്.ആരാധകർ ഇരും കൈ നീട്ടിയാണ് പോസ്റ്റ് സ്വീകരിച്ചിരിക്കുന്നത്.

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Exit mobile version