Site icon

വേട്ടയ്യനി’ൽ രജനിയുടെ പ്രതിഫലം 125 കോടി; വാർത്തയറിഞ്ഞ് ഞെട്ടി ആരാധകർ.

Rajnikanth Remuneration For Vettaiyan Movie

Rajnikanth Remuneration For Vettaiyan Movie: രജനികാന്ത്, അമിതാഭ് ബച്ചൻ തുടങ്ങി വമ്പൻ താര നിര എത്തുന്ന ‘വേട്ടയ്യൻ’ ഒക്ടോബർ പത്തിന് റിലീസ് ചെയ്യുകയാണ്. പ്രതിഫലവുമായി ബന്ധപ്പെട്ട കണക്കുക്കൾ നോക്കുമ്പോൾ രജനികാന്ത് 100 മുതൽ 125 കോടി വരെ പ്രതിഫലം വാങ്ങിഎന്നാണ് റിപോർട്ടുകൾ. കോസ്മോയ് എന്ന വെബ്സൈറ്റ് ആണ് ആണ് താരങ്ങളുടെ പ്രതിഫലവിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

അമിതാഭ് ബച്ചൻ വാങ്ങുന്നത് 7 കോടി രൂപയാണ്. 33 വർഷങ്ങൾക്ക് ശേഷമാണ് രജനിയും ബച്ചനും വീണ്ടും ഒരു സ്ക്രീനിൽ ഒന്നിച്ചെത്തുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പുഷ്‌പ, മാമന്നൻ, ആവേശം തുടങ്ങിയ ചിത്രങ്ങളിലൂടെ താരമൂല്യം ഉയർന്ന ഫഹദ് ചിത്രത്തിനായി 2 മുതൽ 4 കോടി വരെയാണ് പ്രതിഫലം വാങ്ങിക്കുന്നത്. പാട്രിക് എന്ന കള്ളൻ കഥാപാത്രമായി ഫഹദ് എത്തുന്നു.

Rajnikanth Remuneration For Vettaiyan Movie

അതേസമയം അഞ്ച് കോടി രൂപയാണ് നടൻ റാണ ദഗുബതി സിനിമയ്ക്കായി വാങ്ങുന്നത്. മഞ്ജുവാര്യരുടെ പ്രതിഫലം രണ്ടര മുതൽ മൂന്നര കോടി വരെയാണ്. റിതിക സിങ്ങ് 25 ലക്ഷം രൂപ വാങ്ങിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. എൻകൗണ്ടറിനെ എതിർക്കുന്ന സത്യദേവ് എന്ന ഉദ്യോഗസ്‌ഥനായാണ് അമിതാഭ് ബച്ചൻ എത്തുന്നത്. എൻകൗണ്ടർ സ്പെഷലിസ്‌റ്റായി രജനി വരുമ്പോൾ ഇരുവരും തമ്മിലുള്ള പോരാട്ടമാകും സിനിമ. സിനിമയിൽ രജനികാന്തിന്റെ ഭാര്യയായാണ് മഞ്ജു വാരിയർ സിനിമയിലെത്തുന്നത്.

താര എന്നാണ് മഞ്ജു വാര്യരുടെ കഥാപാത്രത്തിൻ്റെ പേര്. ‘അസുരൻ’ എന്ന വെട്രിമാരൻ ചിത്രത്തിലൂടെ ധനുഷിന്റെ നായികയായി എത്തിയ മഞ്ജുവിന്റെ നാലാമത്തെ തമിഴ് ചിത്രമാണിത്.വേട്ടയ്യൻ’ സിനിമയുടെ കേരള വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ശ്രീ ഗോകുലം മൂവിസാണ്. രജനികാന്തിന്റെ മുൻ ചിത്രങ്ങളായ ജയിലറും ലാൽ സലാമും കേരളത്തിൽ എത്തിച്ചത് ശ്രീ ഗോകുലം മൂവീസായിരുന്നു. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിൽ വേട്ടയ്യൻ റിലീസ്നു എത്തുന്നത്.

Read Also : മുറിച്ചാൽ മുറികൂടുന്ന ഇനം, കീരിക്കാടനെ കുറിച്ച് അന്ന് ലോഹിതദാസ് പറഞ്ഞത് അങ്ങനെ

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Exit mobile version