Site icon

എന്നെ ആയിരുന്നില്ല പൽവാൾ ദേവനായി ആദ്യം പരിഗണിച്ചത് പകരം മറ്റൊരു താരത്തെ വെളിപ്പെടുത്തലുമായി റാണ!!

featured 17 min 1

rana dugabatti speaks about his character: പ്രഭാസ്, റാണ, അനുഷ്‌ക ഷെട്ടി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എസ്. എസ് രാജമൗലി സംവിധാനം ചെയ്‌ത ബാഹുബലി ലോകസിനിമയിൽ ഇടം നേടിയ ചിത്രമാണ്. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങിയ ചിത്രം ഇന്നും സിനിമാ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ്. ചിത്രത്തിൽ വില്ലനായി എത്തിയത് റാണ ദഗ്ഗുബട്ടിയാണ്. പ്രഭാസിൻ്റെ അമരേന്ദ്ര ബാഹുബലി, മഹേന്ദ്ര ബാഹുബലി എന്നീ കഥാപാത്രങ്ങൾ പോലെ ചർച്ചയായ കഥാപാത്രമായിരുന്നു റാണയുടെ പൽവാൾ ദേവൻ.

എന്നാൽ ഈ കഥാപാത്രത്തിനായി ആദ്യം പരിഗണിച്ചിരുന്നത് തന്നെയായിരുന്നില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് റാണ ഇപ്പോൾ. നെറ്റ്ഫ്ലിക്സ് ഒരുക്കിയ രാജമൗലിയെക്കുറിച്ചുള്ള ഡോക്യുമെന്ററിയിലാണ് നടൻ ഇക്കാര്യം പറഞ്ഞത്. ‘ഗെയിം ഓഫ് ത്രോൺസിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് താരം ജേസൺ മൊമോവയെയാണ് ആദ്യം പരിഗണിച്ചിരുന്നതെന്നാണ് റാണ പറയുന്നത്.

‘ചിത്രത്തിന്റെ നിർമാതാവാണ് എന്നെ സമീപിക്കുന്നത്. ഇതൊരു പിരിയോഡിക് ഡ്രാമയാണെന്നും യുദ്ധത്തിന്റെ പശ്ചാത്തലത്തിലൂടെയാണ് ചിത്രം നീങ്ങുന്നതെന്നുമാണ് അദ്ദേഹം പറഞ്ഞത്. കഥ പൂർണ്ണമായി കേട്ടത്തിന് ശേഷം ഞാൻ അദ്ദേഹത്തോട് ചോദിച്ചു, ‘എന്റെ അടുത്ത് എത്തുന്നതിന് മുമ്പ് ഈ കഥാപാത്രത്തിനായി ആരെയാണ് സമീപിച്ചത്’. ഗെയിം ഓഫ് ത്രോൺ’ താരം ജേസൺ മൊമോവയെയാണ് ആദ്യം പരിഗണിച്ചതെന്ന് ആദ്ദേഹം പറഞ്ഞു. ഇതിൽ എനിക്ക് ആശ്ചര്യം തോന്നി. ഒരു അന്താരാഷ്ട്ര താരത്തിന് പകരമായി എന്നെ പരിഗണിക്കപ്പെട്ടതിൽ വലിയ സന്തോഷം തോന്നി’- റാണ പറഞ്ഞു.

rana dugabatti speaks about his character

2015 ൽ ആണ് ബാഹുബലിയുടെ ആദ്യ ഭാഗം പുറത്തിറങ്ങിയത്. ചിത്രം ഭാഷാവ്യത്യാസമില്ലാതെ ആളുകൾ ഏറ്റെടുത്തു. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് രണ്ടാം ഭാഗത്തിനായി തിയറ്ററുകളിലെത്തിയത്. 2017 ൽ പുറത്തിറങ്ങിയ ചിത്രം 1,810.60 കോടിയോളമാണ് നേടിയത്.

Read also: കാണികൾക്കും കളിക്കാർക്കും ആവേശമായി കിങ് ഖാനും പ്രീതി സിൻ്റയും; ഇനി ഊഴം ഈ താരത്തിന്റെ !!

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Exit mobile version