Ranjan Pramod on Meesa Madhavan: ലാൽജോസ് സംവിധാനം ചെയ്ത് 2002ൽ പ്രദർശനത്തിനെത്തിയ സൂപ്പർ ഹിറ്റ് ചലച്ചിത്രമായിരുന്നു മീശ മാധവൻ. ചിത്രത്തിന്റെ രചന നിർവഹിച്ചത് രഞ്ജൻ പ്രമോദ് ആണ്. ചിത്രസംയോജനം രഞ്ജൻ എബ്രഹാമും ഛായാഗ്രഹണം എസ്. കുമാറും ആയിരിന്നു. ചിത്രം കണ്ടവർക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത കഥാപാത്രമാണ് പിള്ളേച്ചൻ എന്ന ഭഗീരഥൻ പിള്ള. ഇത് അവതരിപ്പിച്ചതാവട്ടെ മലയാളികളുടെ സ്വകാര്യ അഹങ്കാരമായ നടൻ ജഗതി ശ്രീകുമാറായിരുന്നു.
പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രമായ പിള്ളേച്ചനായി ആദ്യം പരിഗണിച്ചത് നടൻ നെടുമുടി വേണുവിനെ ആയിരുന്നുവെന്നാണ് തിരക്കഥകൃത്ത് രഞ്ജൻ പ്രമോദ് പറയുന്നത്. എന്നാൽ ലാൽജോസിൻ്റെ സംവിധാനത്തിൽ മുമ്പിറങ്ങിയ മമ്മൂട്ടി ചിത്രം ഒരു മറവത്തൂർ കനവിലെ നെടുമുടി വേണുവിൻ്റെ കഥാപാത്രത്തിന്റെ ആവർത്തനമാകുമോ എന്ന സംശയത്തിലാണ് ആ വേഷം ജഗതി ശ്രീകുമാറിന് നൽകിയതെന്നും ജിഞ്ചർ മീഡിയയോട് നൽകിയ അഭിമുഖത്തിൽ രഞ്ജൻ പ്രമോദ് പറഞ്ഞു.
‘മീശ മാധവനിലെ എല്ലാ കഥാപാത്രങ്ങളും മുൻകൂട്ടി നിശ്ചയിച്ചിരുന്നു. മാത്രമല്ല മീശമാധവൻ സിനിമ ചെയ്യാമെന്ന തീരുമാനമായ സമയത്ത് അതിന് മീശ മാധവൻ എന്ന് പേരിട്ടില്ല. അതുകൊണ്ട് തന്നെ അന്ന് വിതരണത്തിന് എടുക്കാൻ ആരും ഉണ്ടായിരുന്നില്ല. അതിന് പിന്നിലുള്ള കാരണം എന്തെന്നാൽ ഞാനും ലാൽജോസും ചേർന്ന് രണ്ടാംഭാവം എന്ന സിനിമ ചെയ്ത് പരാജയപ്പെട്ട് ഇരിക്കുന്ന സമയമായിരുന്നു.’
രഞ്ജൻ പ്രമോദ് പറഞ്ഞു. മീശ മാധവൻ ശ്രദ്ധിച്ചാൽ പറക്കും തളികയുടെ ഭാഗമായ എല്ലാ താരങ്ങളും അതിനകത്തും ഉണ്ടാവുമെന്നും രഞ്ജൻ പ്രമോദ് കൂട്ടിചേർത്തു.
Ranjan Pramod on Meesa Madhavan
‘മീശമാധവനിൽ ഭഗീരഥൻ പിള്ള എന്ന കഥാപാത്രം ആയി ആദ്യം ആലോചിച്ചത് നെടുമുടി വേണു ചേട്ടനെയായിരുന്നു. പക്ഷെ ലാൽജോസിൻ്റെ തൊട്ട് മുമ്പുള്ള ചിത്രമായ മറവത്തൂർ കനവ് എന്ന സിനിമക്കകത്ത് വേണു ചേട്ടൻ വന്നതുകൊണ്ട് ആ കഥാപാത്രവും അങ്ങനെ തന്നെയാവുമോ എന്ന കൺഫ്യൂഷൻ ഞങ്ങൾക്കിടയിൽ വന്നു. റിപ്പീറ്റേഷൻ വരണ്ട എന്ന് കരുതിയാണ് വേണുചേട്ടന് പകരം ജഗതിചേട്ടനെ കഥാപാത്രത്തിലേക്ക് കൊണ്ടുവന്നത്.’ രഞ്ജൻ പ്രമോദ് വ്യക്തമാക്കി. തിരക്കഥയും സംവിധാനവും നിർവഹിച്ച ‘ഓ ബേബി’ എന്ന ചിത്രമാണ് രഞ്ജൻ പ്രമോദിന്റെതായി ഒടുവിൽ പുറത്തിറങ്ങിയത്. ചിത്രം നിരൂപക പ്രശംസകൾ നേടിയിരുന്നു.
Read also: താരത്തിന്റെ ഇഷ്ട ഭക്ഷണം ഏതാണെന്നു കണ്ടോ..? ഇതിന്റെ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും..!
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.