Site icon

ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ഉണ്ടെങ്കിൽ ആർബിഐ പിഴ ചുമത്തുമോ? വാസ്തവം അറിയാം!!

featured 7 min 1

Regulatory fines multiple accounts: വിവിധതരത്തിലുള്ള ആനുകൂല്യങ്ങളും മറ്റും ലഭിക്കുന്നതിനായി ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കുന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. അതുകൊണ്ടുതന്നെ ഒന്നും അതിൽ അധികമോ ബാങ്ക് അക്കൗണ്ടുകൾ സൂക്ഷിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇത്തരത്തിൽ അക്കൗണ്ടുകൾ ഉള്ളവരിൽ പിഴ നൽകുന്നതുമായി സംബന്ധിച്ച് ഒരു വാർത്ത ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ഉണ്ടെങ്കിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പിഴ ഈടാക്കുന്നു എന്ന് തരത്തിലുള്ള വാർത്തകൾ അടുത്തിടെയായി പ്രചരിച്ചിരുന്നു. പ്രസ്സ് ഏജൻസിയായ പ്രസ് ഇൻഫർമേഷൻ ബ്യൂറോ പി ഐ ബി ഇതേക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

ഇത് പ്രകാരം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇത്തരത്തിലുള്ള പ്രസ്താവന പുറപ്പെടുവിച്ചിട്ടില്ല എന്നാണ് പറയുന്നത്. കൂടാതെ ഇത്തരത്തിൽ വരുന്ന വ്യാജ സന്ദേശങ്ങളെ കുറിച്ച് ബോധവാന്മാരായിരിക്കണം എന്ന മുന്നറിയിപ്പും നൽകുന്നു. പുറത്തുവരുന്ന വ്യാജവാർത്തയെ തുടർന്ന് ഉപഭോക്താക്കൾ അക്കൗണ്ടുകൾ ക്ലോസ് ചെയ്യേണ്ട ആവശ്യമില്ല. ഇത്തരത്തിൽ വരുന്ന വാർത്തകളെ തുടർച്ചയായി നിരീക്ഷിക്കുന്നുണ്ട് എന്നും അത്തരത്തിൽ എന്തെങ്കിലും വാർത്തകൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കണമെന്നും പി ഐ ബി പറയുന്നു.

Regulatory fines multiple accounts

സർക്കാരുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള വാർത്തകളും അറിയാനായി ചെക്കിന്റെ സേവനം ഉപയോഗിക്കാവുന്നതുമാണ്. വ്യാജ വാർത്തകളുടെ സ്ക്രീൻഷോട്ട് പീറ്റ് ഫേസ്ബുക്ക് പോസ്റ്റ് അല്ലെങ്കിൽ യു ആർ എൽ എന്നിവ വിഐപി ഫാക്ട് ചെക്കിന്റെ വാട്സ്ആപ്പ് നമ്പർ ആയ 8799711259 എന്നതിലേക്ക് അയയ്ക്കുകയോ factcgeck@pib.gov.in എന്നെ ഈ മെയിലിലേക്ക് മെയിൽ അയക്കുകയോ ചെയ്യാവുന്നതാണ് എന്ന് പി ഐ ബി വ്യക്തമാക്കുന്നു. നിലവിൽ ഉപഭോക്താക്കൾക്ക് ഒന്നിലധികം അക്കൗണ്ടുകൾ സൂക്ഷിക്കുന്നതിൽ പിഴ ഒന്നും നൽകേണ്ട ആവശ്യമില്ല.

Read also: ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള അടിയന്തര സഹായം; വയനാടിന് സഹായഹസ്തവുമായി റിലയൻസ് ഫൌണ്ടേഷൻ..!

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Exit mobile version