Site icon

നാടൻ താറാവ് കറിയുണ്ടാക്കിയാലോ അതും ഹോട്ടലിൽ നിന്നും കിട്ടുന്ന അതെ രുചിയിൽ..!

Restaurant Style Duck Curry

Restaurant Style Duck Curry: തേങ്ങ പാൽ ഒകെ ഒഴിച് കുരുമുളകും കൂടുതൽ ഇട്ടിട്ടുള്ള ഒരു അടിപൊളി താറാവ് കറിയാണിത്. ഇത് ചോറിന്റെ കൂടെയും ബ്രീക്ഫാസ്റ്റിന്റെ കൂടെയും ഒരുപോലെ ചേരും.

ചേരുവകൾ
Restaurant Style Duck Curry

ഒരു കുക്കർ അടുപ്പിൽ വെച്ച് കഴുകി വൃത്തിയാക്കിയ താറാവും രണ്ട് ടീസ്പൂൺ ഇഞ്ചി അരിഞ്ഞതും വെളുത്തുള്ളി അരിഞ്ഞതും നീളത്തിൽ അരിഞ്ഞ സവാളയിൽ നിന്ന് കുറച്ചും ആവശ്യത്തിന് ഉപ്പും 1/2 ടീസ്പൂൺ മഞ്ഞൾപ്പൊടിയും 2 ടീ സ്പൂൺ കുരുമുളക് പൊടിയും ആവശ്യത്തിന് വെള്ളവും ഒഴിച്ച് രണ്ടു വിസിൽ വരെ വേവിക്കുക. അടുപ്പിൽ ഒരു പാൻ വെച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് ബാക്കിയുള്ള വെളുത്തുള്ളി അരിഞ്ഞതും ഇഞ്ചി അരിഞ്ഞതും സവാളയും പച്ചമുളകും ഇട്ട് നന്നായി വഴറ്റുക. ഇതിലേക്ക് ചെറുതായി അരിഞ്ഞി വെച്ചിരിക്കുന്ന ചെറിയ ഉള്ളി കൂടി ഇട്ടു കൊടുക്കാം. ഇനി ഇതിലേക്ക് അരിഞ്ഞ തക്കാളി കൂടിയിട്ട് നന്നായി ഇളക്കുക.

മല്ലിപ്പൊടിയും മഞ്ഞൾപ്പൊടിയും കുരുമുളകുപൊടിയും ചിക്കൻ മസാലയും ഇട്ടുകൊടുക്കുക. പൊടികളുടെ പച്ചമണം മാറുന്നവരെ ഇളക്കി കൊടുക്കുക. ഉരുളക്കിഴങ്ങ് അരിഞ്ഞതും കൂടി ഇട്ടുകൊടുക്കുക കൂടെത്തന്നെ നമ്മൾ വേവിച്ച് വച്ചിരിക്കുന്ന താറാവ് കൂടി ഒഴിച്ചു കൊടുക്കുക. എല്ലാം കൂടി ഇളക്കി യോജിപ്പിച്ച ശേഷം ഒരു 10 മിനിറ്റ് അടച്ചുവെച്ച് വേവിക്കുക. കറി നന്നായി തിളച്ച കഴിയുമ്പോൾ അതിലേക് ഗരം മസാലയും പെരുംജീരക പൊടിയും കൂടി ഇട്ട് കൊടുക്കുക. ശേഷം കട്ടിയുള്ള തേങ്ങ പാലും ആവശ്യത്തിന് കറിവേപ്പിലയും കൂടി ഇട്ട് ഇളക്കി തീ ഓഫ്‌ ആകാം.

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Exit mobile version