Site icon

രാവിലെയോ രാത്രിയോ ഇനി ഇത് മാത്രം മതിയാകും; റെസ്റ്റോറന്റ് സ്റ്റൈൽ മുട്ട കറി ഇനി എളുപ്പത്തിൽ വീട്ടിലും ഉണ്ടാകാം..!

Restaurant Style Egg Curry Recipe

Restaurant Style Egg Curry Recipe: റസ്റ്റോറന്റിലെ അതേ രുചിയിൽ ഒരു കിടിലൻ മുട്ട കറി തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചോറിനും റൊട്ടിക്കും ഇതൊരു മികച്ച ഓപ്ഷനാണ്. മുട്ട കറി ഇനി ഒരു തവണ ഇതുപോലെ തയ്യാറാക്കി നോക്കൂ..

ചേരുവകൾ
Restaurant Style Egg Curry Recipe

മുട്ടക്കറി ഉണ്ടാക്കാനായി ഒരു മിക്സിയുടെ ജാറിലേക്ക് തേങ്ങ ചിരക്കിയതും പെരുംജീരകവും ഏലക്കയും ഇട്ട് കുറച്ചു വെള്ളവും ഒഴിച്ച് നന്നായി അരച്ചെടുത്ത് മാറ്റി വെക്കുക. അടുപ്പിൽ ഒരു പാൻ വച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് ശേഷം കടുകിട്ട് പൊട്ടിക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ വെളുത്തുള്ളിയും സവാളയും പച്ചമുളകും ചേർത്ത് നന്നായി വഴറ്റുക കൂടെ തന്നെ വേപ്പിലയും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കുക.

ശേഷം ഉരുളകിഴങ്ങ് അരിഞ്ഞതും കാശ്മീരി മുളക് പൊടിയും മല്ലിപ്പൊടിയും മഞ്ഞൾപ്പൊടിയും മീറ്റ് മസാലയും കുരുമുളകുപൊടിയും കുറച്ച് വെള്ളവും ഒഴിച് മിക്സ്കുക . ഇതിലേക്കു പുഴുങ്ങിയ മുട്ടയും കൂടി ചേർത്ത് അടച്ചു വെച്ച് വേവിക്കുക. ഉരുള കിഴങ്ങ് വെന്ത ശേഷം അരച്ച് വെച്ച തേങ്ങ ഒഴിച് കൊടുക്കുക. പിന്നീട് കൈ വിടാതെ ഇളക്കിയ ശേഷം തീ ഓഫ്‌ ആകാം. ഇതിലേക്കു ചെറിയുള്ളി വറ്റൽ മുളക് വേപ്പില എന്നിവ വെളിച്ചെണ്ണയിൽ മൂപ്പിച്ചത് കൂടി ഒഴിച് കൊടുക്കുക. Video Credit: Fathimas Curry World

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Exit mobile version