Restaurant Style Fish Fry Recipe: എന്നാൽ ഇനി മുതൽ ഇങ്ങനെ ഫിഷ് ഫ്രൈ ഉണ്ടാക്കി നോക്കു. കറക്റ്റ് ഹോട്ടൽ സ്റ്റൈൽ ഫിഷ് ഫ്രൈ നമ്മുക്ക് ലഭിക്കും. നല്ല എരിവും പുളിയും എല്ലാം ഉള്ള അടിപൊളി ഫിഷ് ഫ്രൈ.
ചേരുവകൾ
- വെളുത്തുള്ളി – 5 അല്ലി
- ഇഞ്ചി – 1 ടേബിൾ സ്പൂൺ
- ചെറിയുള്ളി അരിഞ്ഞത് – 2 ടേബിൾ സ്പൂൺ
- വേപ്പില
- പെരുംജീരകം – 1 ടീ സ്പൂൺ
- മുളക് പൊടി – 1 ടേബിൾ സ്പൂൺ
- മഞ്ഞൾ പൊടി – 1/2 ടേബിൾ സ്പൂൺ
- വിനാഗിരി – 1 ടേബിൾ സ്പൂൺ
- വെളിച്ചെണ്ണ – 3 ടീ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- ഐകൂറ മീൻ – 5 പീസ്
Restaurant Style Fish Fry Recipe
മിക്സിയുടെ ജാറിലേക്ക് വെളുത്തുള്ളി ഇഞ്ചി ചെറിയുള്ളി അരിഞ്ഞത് വേപ്പില പെരുംജീരകം എന്നിവ ഇട്ട് നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. വരച്ച കൂട്ട് ഒരു ബൗളിലേക്ക് മാറ്റി ഇതിലേക്ക് മുളകുപൊടിയും മഞ്ഞൾ പൊടിയും വിനാഗിരി വെളിച്ചെണ്ണ ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക. കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന മീനിന്റെ മുകളിലേക്ക് മീനിന് ആവശ്യമായ മസാല തേച്ചുപിടിപ്പിച്ചു കൊടുക്കുക. മീനിന് രണ്ട് ഭാഗവും മസാല തേച്ചുപിടിപ്പിച്ച ശേഷം ഇത് നമുക്ക് ഫ്രൈ ചെയ്തെടുക്കാം . അടുപ്പിൽ ഒരു പാൻ വെച്ച് വെളിച്ചെണ്ണ ഒഴിച്ച് നന്നായി ചൂടാക്കുക.
ഇതിലേക്ക് മസാല തേച്ചുപിടിപ്പിച്ച മീൻ കഷണങ്ങൾ ഓരോന്നായി വെച്ചുകൊടുത്തു ഒരു സൈഡ് വേകുമ്പോൾ കുറച്ചു വേപ്പില കൂടിഇട്ടു കൊടുക്കുക. മീനിന്റെ ഒരു ഭാഗം വെന്ത് കഴിയുമ്പോൾ മറിച്ചിട്ട് മറുഭാഗവും നന്നായി വേവിക്കുക. മീൻ എല്ലാം നല്ല രീതിക്ക് വെന്തു കഴിയുമ്പോൾ ഈ മീനെല്ലാം ഒരു സൈഡിലേക്ക് മാറ്റിവെച്ച് വെളിച്ചെണ്ണയിൽ ബാക്കി വന്ന മസാല ഇട്ടു കൊടുത്ത് രണ്ടു മിനിറ്റ് നേരം ഇളക്കി പച്ച മണം എല്ലാം മാറ്റുക. ശേഷം ഈ മസാലയിലേക്ക് നമ്മൾ പൊരിച്ചു വെച്ച മീൻ കൂടിയിട്ട് രണ്ടുമിനിറ്റ് വയറ്റുക. മീൻ ഫ്രൈ റെഡി. Video Credit : Kannur kitchen
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.