Site icon

ചൂട് ചോറിനൊപ്പം ഒരു അടിപൊളി കുറുക്കു കാളൻ കൂടി ഉണ്ടെങ്കിൽ പിന്നെ പാത്രം കാലിയാകുന്ന വഴി അറിയുകയേയില്ല..!

Sadhya Special Kurukku Kalan Recipe

Sadhya Special Kurukku Kalan Recipe: പൊതുവേ ഉണ്ടാക്കാറുള്ള കാളനിൽ നിന്നും കുറച്ചു വ്യത്യസ്തമായി ഉണ്ടാക്കുന്ന ഒരു റെസിപ്പി ആണിത്. ഒരു തവണ ഇതുപോലെ ഉണ്ടാക്കിയാൽ പിന്നെ നിങ്ങൾ പഴയ രീതിയിൽ കാളൻ ഉണ്ടാകില്ല ഇതു പോലെ തന്നെയായിരിക്കും എപ്പോഴും ഉണ്ടാക്കുക.

ചേരുവകൾ
Sadhya Special Kurukku Kalan Recipe

ഒരു പാൻ അടുപ്പിൽ വെച്ച് അതിലേക്ക് ചെറുതായി കഴുകി വൃത്തിയായി അരിഞ്ഞ് പച്ചക്കായയും പച്ചമുളക് മഞ്ഞൾപ്പൊടി കാശ്മീരി മുളകുപൊടി 5 ചെറിയുള്ളി അരിഞ്ഞതും ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്ത് കുറച്ചു വെള്ളം ഒഴിച്ച് വേവിക്കാൻ വെക്കുക. ഒരു മിക്സിയുടെ ജാറിലേക്ക് തേങ്ങ ചിരകിയത് മൂന്ന് ചെറിയ ഉള്ളി രണ്ട് വെളുത്തുള്ളി പച്ചമുളകും ജീരകവും കുറച്ച് വെള്ളമൊഴിച്ച് നന്നായി അരച്ചെടുത്ത് മാറ്റിവെക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തശേഷം കടുകിട്ട് പൊട്ടിക്കുക. കടുക് പൊട്ടി കഴിയുമ്പോഴേക്കും നമുക്ക് ഇതിലേക്ക് ഉലുവ ചേർത്ത് കൊടുക്കാം.

ശേഷം ചെറുതായി അരിഞ്ഞ ചെറിയ ഉള്ളിയും പച്ച മുളകും വെളുത്തുള്ളിയും ഇഞ്ചിയും കറിവേപ്പിലയും വറ്റൽ മുളക് കുരു കളഞ്ഞതും ഇട്ട് വയറ്റുക. ശേഷം ഇതിൽ നിന്ന് കുറച്ച് മാറ്റി വെക്കുക. ബാക്കിയുള്ളതിലേക് അരച്ച് വെച്ച തേങ്ങ ഒഴിച് കൊടുത്ത് കൈ വിടാതെ ഇളക്കുക. പിന്നീട് തൈര് ചേർത്ത് ആവി വരുന്ന പരുവത്തിൽ തീ ഓഫ്‌ ആകുക. ശേഷം കാളന്റെ മുകളിലേക്കു ഉലുവ പൊടി കൂടി ചേർക്കുക. അവസാനമായി നമ്മൾ മാറ്റി വെച്ച ഉള്ളി വഴറ്റിയത് കൂടി മുകളിൽ ഇട്ട് കൊടക്കുക. Video Credit : Mahimas Cooking Class

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Exit mobile version