Site icon

കുടുംബത്തോടൊപ്പം ഉള്ള ഗോവ ട്രിപ്പിന്റെ വിശേഷങ്ങൾ പങ്കുവെച്ച് നടി സമീറ റെഡ്‌ഡി..!

Sameera Reddy Shared Family Pics From Forest Trip

Sameera Reddy Shared Family Pics From Forest Trip: വാരണം ആയിരം എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച നടിയാണ് സമീറ റെഡ്‌ഡി. ഈ മഴക്കാലത്ത് താരം തന്റെ കുടുംബത്തോടൊപ്പം നടത്തിയ യാത്രയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്. നടി തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ഗോവ ട്രിപ്പിന്റെ ഫോട്ടോകൾ പങ്കുവെച്ചിരിക്കുന്നത്.സലിഗാവോയിലെ ഹോട്ടൽ സാമ്രാറ്റിലെ റോസ് ഓംലെറ്റ് നിങ്ങൾ തീർച്ചയായും കഴിച്ചിരിക്കണം എന്നും കൂടാതെ ഗോവയിൽ വരുമ്പോൾ തീർച്ചയായും പരീക്ഷിക്കേണ്ട അഞ്ച് തെരുവോര ഭക്ഷണങ്ങളെക്കുറിച്ചും താരം പറയുന്നു.

ബീച്ചുകളുടെ കാര്യത്തിൽ ഗോവ ഏറ്റവും ജനപ്രീതി നേടിയ ഒന്നാണ്. അതുകൊണ്ടുതന്നെ യാത്ര പോകാൻ സ്ഥലം തിരഞ്ഞെടുക്കുമ്പോൾ ആദ്യം തന്നെ മനസ്സിലേക്ക് ഓടിയെത്തുന്നതും ഗോവ തന്നെയാണ്.ഏതു കാലാവസ്ഥകളിലും ഗോവയിലേക്കുള്ള യാത്ര നമുക്ക് തിരഞ്ഞെടുക്കാനാവും. സാധാരണയായി ഒക്ടോബർ മുതൽ ജനുവരി വരെയാണ് ഗോവയിലെ ടൂറിസ്റ്റ് സീസൺ. എന്നിരുന്നാലും ഏതു സീസണുകളിലെ സമയങ്ങളിലും ഗോവയിൽ സഞ്ചാരികളുടെ തിരക്ക് എപ്പോഴും കാണാനാകും. മികച്ച ക്ലബ്ബുകളും ബീച്ചുകളും നിരവധി വെള്ളച്ചാട്ടങ്ങളും ഗോവയുടെ സൗന്ദര്യം എടുത്തു കാണിക്കുന്നു. 7 മീറ്റർ വീഥിയിലും 50 മീറ്റർ ഉയരത്തിൽ നിന്നും താഴേക്ക് പതിക്കുന്ന ഹാർവലേം കാഴ്ച സഞ്ചാരികളുടെ കണ്ണുകൾക്ക് കുളിർമ നൽകന്നുണ്ട്.

വളരെ എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്നതും അപകടസാധ്യത കുറവുള്ളതിനും ആയാൽ ഇവിടം സന്ദർശിക്കാൻ സുഖകരമാണ്. ഇതിന്റെ അടുത്തായി തന്നെയാണോ ബീച്ചോലിം എന്ന കൊച്ചു ഗ്രാമവും ഉള്ളത്. മറ്റു ഭാഗങ്ങളിൽ നിന്നും ഇവിടേക്ക് ധാരാളം ബസ് സർവീസുകളും ഉണ്ട്. ബനാന ബോട്ട് സവാരി മുതൽ പാരസെലിംഗ് വരെ തുടങ്ങി നിരവധി വാട്ടർ സ്പോർട്സ് ഇനങ്ങളും ഇത്തരത്തിൽ ഗോവയിലെ ബീച്ചുകളിൽ ലഭ്യമാണ്. ദിൽ ചാഹ്‌താ ഹേ എന്ന ബോളിവുഡ് ചിത്രം ഷൂട്ട് ചെയ്ത ചപ്പോര കോട്ടയും ഇവിടെയാണ് ഉള്ളത്. ഗോവയിലെ അഞ്ജുന ഫ്ലി മാർക്കറ്റിലെ ഷോപ്പിംഗും സഞ്ചാരികൾക്കേറെ പ്രിയപ്പെട്ടതാണ്. ഗോവയുടെ ഹൃദയഭാഗമായ പനാജി വിവിധതരത്തിലുള്ള കടൽത്തീരങ്ങൾ ഷോപ്പിംഗ് വാസ്തുവിദ്യ വിവിധ തരത്തിലുള്ള ഭക്ഷണങ്ങൾ തുടങ്ങിയവകൊണ്ട് സഞ്ചാരികളുടെ കണ്ണും മനസ്സും നിറയ്ക്കുന്നതാണ്. പനാജിയിൽ എത്തിച്ചേരാനായി പൊതു ഗതാഗത സൗകര്യങ്ങളും ലഭ്യമാണ്.

Sameera Reddy Shared Family Pics From Forest Trip

ഹാർവെൽ വെള്ളച്ചാട്ടത്തിനു സമീപത്തുള്ള പാറക്കെട്ടുകൾക്കിടയിലെ ഗുഹകളുമായി ബന്ധപ്പെട്ട് പുരാണ കഥകളും നിലനിന്നിരുന്നു. ഈ ഗുഹയിലാണ് പാണ്ഡവർ 12 വർഷത്തെ വനവാസകാലത്ത് താമസിച്ചിരുന്നത് എന്നും പറയപ്പെടുന്നു. ഇതിന്റെ അടുത്തായി തന്നെ രുദ്രേശ്വർ ക്ഷേത്രവും കാണാനാകും. അതിനു സമീപത്തായി തന്നെ ഒരു പാലവും സ്ഥിതിചെയ്യുന്നുണ്ട്. ഹാർലെമിൽ കാണുന്ന ഗുഹയിൽ ബ്രിട്ടീഷുകാരുടെ കോളനി ഭരണകാലത്ത് രാജപുത്ര സൈനികരെ പാർപ്പിച്ചിരുന്നുവെന്ന കഥകളുമുണ്ട്. ചരിത്രപരമായി ഒരുപാട് പ്രാധാന്യം അർഹിക്കുന്നുണ്ട് ഗോവ.ഡച്ച് മറാത്ത ആക്രമണം പ്രതിരോധിക്കാനായി പോർച്ചുഗീസുകാർ 1612 നിർമ്മിച്ച അഗ്വഡ ഫോർട്ടും ഇവിടെ കാണാനാകും.കടലുകളും ബീച്ചുകളും മാത്രമല്ല ഗോവയുടെ സൗന്ദര്യത്തെ ഉയർത്തി കാണിക്കുന്നത്. പച്ച അണിഞ്ഞ ചെറിയ വനങ്ങളും ഗോവയിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നു.

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Exit mobile version