മലയാള സിനിമയിലും തമിഴിലും സജീവമായിരുന്ന നടിയാണ് സംഗീത. പ്രേക്ഷകർക്ക് മറക്കാൻ കഴിയാത്ത നടിമാരിൽ ഒരാൾ കൂടിയാണ് താരം. ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിച്ച് 1998ൽ പുറത്തിറങ്ങിയ ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായിരുന്നു. (Sangitha Madhavan About Chithavishtayaya Shyamala) ഇതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് താരം നേടിയിട്ടുണ്ട്.
ചിത്രത്തിലെ ശ്യാമള എന്ന കഥാപാത്രത്തിലൂടെയാണ് നടി കൂടുതൽ അറിയപ്പെട്ടിരുന്നത്. ഇപ്പോൾ ചിത്രത്തെ കുറിച്ച് പറയുകയാണ് സംഗീത. താൻ ചെയ്ത പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണ് ചിന്താവിഷ്ടയായ ശ്യാമളയെന്ന് സംഗീത മാധവൻ പറയുന്നു. ശ്രീനിവാസൻ സാറിന്റെ കൂടെ ചെയ്ത ആ സിനിമ വളരെ ഇഷ്ടമാണ്.
Sangitha Madhavan About Chithavishtayaya Shyamala
ചിത്രത്തിൽ ഒരുപാട് സീനുകൾ കണ്ട് തനിക്ക് ചിരിവരും. എന്നാൽ ഏറ്റവും കൂടുതൽ ഇഷ്ടമുള്ളത് ശ്രീനിവാസൻ അവതരിപ്പിച്ച അച്ഛൻ കഥാപാത്രം പോകുമ്പോൾ കുട്ടികൾ റൈംസ് പോലെ സംസാരിക്കുന്നതാണ്. അയ്യോ അച്ഛാ പോകല്ലേ അയ്യോ അച്ഛാ പോകല്ലേ എന്ന് കുട്ടികൾ പറയുന്നത് കേൾക്കാൻ നല്ല രസമാണ്. ഒരു അഭിമുഖത്തിലാണ് ഇക്കാര്യം സംഗീത പറയുന്നത്.
ഒരിടവേളക്ക് ശേഷം സത്യൻ അന്തിക്കാട് മോഹൻലാൽ കൂട്ടുകെട്ടിൽ പുതിയ സിനിമ വരുകയാണ്. മോഹൻലാലിനൊപ്പം ഐശ്വര്യലക്ഷ്മിയാണ് നായികയായി എത്തുന്നത്. ചിത്രത്തിൽ സംഗീതയും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.
Read Also : പൊണ്ണതടി ഇനി എളുപ്പത്തിൽ കുറയ്ക്കാം,ചിയാ സീഡ്സും ആരോഗ്യഗുണങ്ങളും.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.