secret rooms opened in backimham palace: സാധാരണ മനുഷ്യർ എന്നും അമ്പരപ്പോടെയും കൊതിയോടെയും നോക്കുന്ന ഒന്നാണ് കൊട്ടാരങ്ങൾ. കാരണം, അതിന്റെ രാജകീയതയും മഹത്വവും സമ്പന്നതയും തന്നെ. അത്തരം കൊട്ടാരങ്ങളിൽ ഒന്നാണ് ബക്കിങ്ഹാം കൊട്ടാരവും. ലണ്ടനിലെ രാജകീയതയുടെ മഹത്ത്വം അപ്പാടെ പേറുന്ന ബക്കിങ്ഹാം കൊട്ടാരം കാണാൻ ഏതൊരു സാധാരണക്കാരനും ആഗ്രഹം ഉണ്ടായിരിക്കും. എന്നാൽ ബക്കിങ്ഹാം കൊട്ടാരം കാണാൻ ആഗ്രഹിക്കുന്നവർക്ക് അതിനുളള സമയമാണ് ഇപ്പോൾ. ഇത്തവണ ഒരു പ്രത്യേകത കൂടിയുണ്ട്. ബക്കിങ്ഹാം കൊട്ടാരത്തിന്റെ ഏറ്റവും ആകർഷകമായ ബാൽക്കണിക്കു പിന്നിലെ മുറി പൊതുജനങ്ങൾക്കു കാണാൻ കഴിയും. ബക്കിങ്ഹാം രാജ കുടുംബത്തിന്റെ ചരിത്രത്തിന്റെ ഭാഗമായ മുറി കാണാൻ ഇപ്പോൾ പൊതുജനങ്ങൾക്ക് അവസരം ഒരുക്കിയിട്ടുണ്ട്.
വളരെ ചരിത്രപ്രാധാന്യമുള്ള മുറിയാണ് ഇത്. കിരീടധാരണം, വിവാഹവേളകൾ, കൂടാതെ മറ്റ് പ്രധാനപ്പെട്ട ചടങ്ങുകൾ എന്നിവ നടക്കുമ്പോൾ രാജകുടുംബം പ്രത്യക്ഷപ്പെടുന്നത് ഇവിടെയാണ്. കൊട്ടാരത്തിന്റെറെ വളരെ പ്രധാനപ്പെട്ട ഈ ഭാഗം ഇനിമുതൽ പൊതുജനങ്ങൾക്കും കാണാൻ കഴിയും. കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി അവിസ്‌മരണീയമായ നിരവധി മുഹൂർത്തങ്ങൾക്ക് സാക്ഷിയാണ് ഈ ബാൽക്കണി. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനം ആഘോഷമാക്കാനായി 1945 ൽ വിൻസ്റ്റൺ ചർച്ചിൽ രാജകുടുംബത്തിനൊപ്പം ഈ ബാൽക്കണിയിൽ പ്രത്യക്ഷപ്പെട്ടിരുന്നു . ചാൾസ് രാജകുമാരന്റെയും ഡയാന രാജകുമാരിയുടെയും വിവാഹശേഷം ഇരുവരും ഈ ബാൽക്കണിയിൽ വന്ന് ചുംബനം നൽകുന്ന ചിത്രം ആരുടെയും മനസ്സിൽ നിന്നും പെട്ടന്ന് മായില്ല.
ചരിത്രപ്രാധാന്യമുള്ള എല്ലാ ചിത്രങ്ങളിലും ബാൽക്കണി നിറഞ്ഞു നിന്നു. എന്നാൽ, ബാൽക്കണിക്ക് പിന്നിലെ മുറി എപ്പോഴും നിഗൂഢമായി തന്നെ തുടർന്നു. അത് പൊതുജനങ്ങൾക്കു കാണാനുള്ള അവസരമാണ് ഇപ്പോൾ ലഭിക്കുന്നത്. ഈ ബാൽക്കണി നിർമിക്കപ്പെട്ട് ഏകദേശം 175 വർഷങ്ങൾ പൂർത്തിയാകുകയാണ്. ആദ്യമായാണ് പൊതുജനങ്ങൾക്ക് ഈ ബാൽക്കണി കാണാനുള്ള അവസരം ഒഴുക്കുന്നത്. ബാൽക്കണി ഉൾപ്പെടുന്ന കൊട്ടാരത്തിന്റെ കിഴക്കുഭാഗം പൊതുജനങ്ങൾക്കായി തുറന്ന തീരുമാനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഏപ്രിലിൽ പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ 6000 ടിക്കറ്റുകൾ ആയിരുന്നു വിറ്റു തീർന്നത്.
1847നും 1849നും ഇടയിൽ ആയിരുന്നു കിഴക്ക് ഭാഗം പണി കഴിപ്പിക്കപ്പെട്ടത്. വിക്ടോറിയ രാജ്‌ഞിക്ക് വേണ്ടി കിഴക്ക് ഭാഗം പണി കഴിപ്പിക്കാൻ ആൽബർട്ട് രാജകുമാരനാണ് നിർദ്ദേശിച്ചത്. രാജകുടുംബാംഗങ്ങൾക്കു പൊതുജനങ്ങളെ കാണാനുള്ള ഒരു ഭാഗം എന്ന നിലയ്ക്കാണ് ബാൽക്കണി പണി കഴിപ്പിച്ചത്. അത് ചരിത്രത്തിന്റെ ഭാഗമായി ഓരോ വിശേഷാവസരങ്ങളിലും രാജകുടുംബം തുടരുന്നു.
secret rooms opened in backimham palace
വളരെയേറെ പ്രത്യേകതകളോടെയാണ് ബാൽക്കണിയുടെ പിന്നിലെ മുറി നവീകരിച്ചിരിക്കുന്നത്. ഇതിൽ പ്രധാനപ്പെട്ടത് താമരപ്പൂവിന്റെ ആകൃതിയിലുള്ള ഗ്ലാസിൻ്റെ ഹാങ്ങ് ലൈറ്റ് ആണ്. പതിനെട്ടാം നൂറ്റാണ്ടിലെ രണ്ട് ചൈനീസ് സിൽക് വാൾ ഹാങിഗുകളും പുതിയതായി അവിടെ വന്നിട്ടുണ്ട്. വജ്ര ജൂബിലിക്ക് വിക്ടോറിയ രാജ്‌ഞിക്ക് ഗുവാങ്സു ചക്രവർത്തി നൽകിയ സമ്മാനങ്ങളായിരുന്നു ഇവയൊക്കെ. ഇങ്ങനെയൊക്കെ ആണെങ്കിലും സന്ദർശകർക്ക് ബാൽക്കണിയിൽ പ്രവേശിക്കാൻ അനുവാദമില്ല. ജോനാഥൻ യോ വരച്ച ചാൾസ് രാജാവിന്റെ പുതിയ ഛായാചിത്രവും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. പൂർണമായും ചുവപ്പ് നിറത്തിലാണ് ഈ ഛായാചിത്രം. ബക്കിങ്ഹാം കൊട്ടാരം കാണാനുള്ള ഒരു അപൂർവ അവസരമാണ് ഇത്.
Read also: ജാനുവായി എത്തേണ്ടത് തൃഷ ആയിരുന്നില്ല പകരം മറ്റൊരു താരം; വെളിപ്പെടുത്തലുമായി വിജയ് സേതുപതി!!
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.