സിനിമയിലും നൃത്ത പരിപാടിയിലും സജീവമായ താരമാണ് ഷംന കാസിം. തനിക്ക് നൃത്തപരിപാടികളുടെ പേരിൽ മലയാള സിനിമയിൽ വിലക്ക് നേരിട്ടതായി പറയുകയാണ് നടി. ഒരു വലിയ സിനിമയിൽ തനിക്ക് അവസരം നഷ്ടപ്പെട്ടു. അതും സ്റ്റേജ് ഷോകളുടെ പേരിൽ. രണ്ടു മാസമെങ്കിലും സ്റ്റേജ് ഷോകൾ പാടില്ലെന്ന് ചില സിനിമകളുടെ കരാർ രൂപപ്പെടുത്തുമ്പോൾ നിബന്ധന വയ്ക്കാറുണ്ട്. ഈ നിർദേശങ്ങൾ താൻ തള്ളിക്കളഞ്ഞതായിരിക്കും മലയാള സിനിമയിൽ അവസരങ്ങൾ കുറഞ്ഞത് എന്ന് ഷംനാ കാസിം പറയുന്നു.
തമിഴിലും തെലുങ്കിലും വിവാഹ ശേഷവും അവസരം ലഭിച്ചിരുന്നു. എന്നാൽ മലയാളത്തിൽ അവസരമില്ല. അവർ പറയുന്നതു കേട്ട് അന്ന് നൃത്തം വേണ്ടെന്നു വച്ചിരുന്നെങ്കിൽ സിനിമയും നൃത്തവും ഉണ്ടാവുമായിരുന്നില്ല എന്നും അവർ പറയുന്നു. പുതിയതായി ദുബായിൽ ആരംഭിച്ച ഷംന കാസിം ഡാൻസ് സ്റ്റുഡിയോയുടെ ഉദ്ഘാടനവേളയിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു. ഷംനയുടെ ഡാൻസ് സ്റ്റുഡിയോയിൽ പരിശീലിപ്പിക്കുന്നത് ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുഡി, സെമി ക്ലാസിക്കൽ നൃത്തം, ഫിറ്റ്നസ് ഡാൻസ്,ബോളിവുഡ് ഡാൻസ് എന്നിവയാണ്.
shamna kasim
ഷംനയും മറ്റ് രണ്ടു പേരും ചേർന്നാണ് നൃത്തം പരിശീലിപ്പിക്കുന്നത്. ചൊവ്വ മുതൽ ഞായർ വരെയാണ് ക്ലാസ്സ്. രാവിലെ 9 മുതൽ വൈകുന്നേരം 9വരെയാണ് പ്രവർത്തന സമയം. 8 വീതം ക്ലാസുകളാണ് മാസം ഓരോന്നിലും നൽകുക. 200 മുതൽ 300 ദിർഹം വരെയാണ് ഒരു മാസത്തെ ഫീസ് വരുന്നത്. അൽനഹ്‌ദ പ്ലാറ്റിനം ബിസിനസ് സെന്ററിലാണ് ഡാൻസ് സ്റ്റുഡിയോ.
Read also: ടു കൺട്രീസ് ചിത്രത്തിലെ തന്റെ വേഷത്തെ കുറിച്ച് അജ്മൽ അമീറിന്റെ വാക്കുകൾ, ഏറ്റെടുത്ത് സൈബർ ഇടം
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.