Shukrayaan 1 Mission Date Out: ശുക്രന്റെ ഉപരിതലത്തെയും അന്തരീക്ഷത്തെയും കുറിച്ച് പഠിക്കുന്നതിനായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന, ശുക്രനിലേക്ക് ഉദ്ദേശിക്കുന്ന കൃത്രിമോപഗ്രഹം ശുക്രയാൻ-1 ന്റെ വിക്ഷേപണ തിയ്യതി പുറത്തു വിട്ടു. 2028 മാര്‍ച്ച് 29-ന് വിക്ഷേപണം നടക്കുമെന്ന് ഐഎസ്ആർഒ പ്രസ്താവനയിൽ അറിയിച്ചു. പേടകം ശുക്രനിലെത്താന്‍ 112 ദിവസങ്ങളെടുക്കുമെന്നും ഐഎസ്ആർഒ വ്യക്തമാക്കി.
ചന്ദ്രനിലെ ജലസാന്നിധ്യവും ചൊവ്വയുടെ രഹസ്യങ്ങളും കണ്ടെത്തിയ നേട്ടങ്ങളുടെ പിന്‍ബലത്തിലാണ് ഭൂമിയോട് തൊട്ടടുത്തുള്ള ശുക്രനിലേക്ക് പുതിയ ദൗത്യത്തിന് ഐഎസ്ആർ ഒ തയ്യാറെടുക്കുന്നത്. ശുക്രനിലെ അന്തരീക്ഷത്തെക്കുറിച്ചും ഉപരിതലത്തെക്കുറിച്ചും പഠിക്കുന്നതിനൊപ്പം ഗ്രഹത്തിലെ പര്‍വതങ്ങളുടെ ഘടന, അഗ്നിപര്‍വതങ്ങള്‍, സ്ഥിരമായി പെയ്യുന്ന ആഡിസ് മഴ, കാറ്റിന്റെ വേഗത, കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ സാന്നിധ്യം, അന്തരീക്ഷഉപരിപാളിയായ അയണോസ്ഫിയറില്‍ സൗരവാതങ്ങളുടെ പ്രഭാവം തുടങ്ങിയവയേക്കുറിച്ചും ശുക്രയാന് പഠിക്കും.
ശുക്രയാൻ 2024 ഡിസംബറില്‍ വിക്ഷേപിക്കാനായിരുന്നു ഐഎസ്ആർഒ തീരുമാനിച്ചിരുന്നത്.കാരണം ഓരോ 19 മാസത്തിനും ഇടയിലാണ് ശുക്രന് ഭൂമിയോട് അടുത്ത് വരിക. ഈ ഘട്ടത്തിലാണ് ശുക്രനിലേക്കുള്ള പര്യവേക്ഷണ വാഹനം വിക്ഷേപിക്കാന്‍ അനുയോജ്യമായ ‘ഒപ്റ്റിമല്‍ ലോഞ്ച് വിന്‍ഡോ’ ലഭിക്കുക. ഇത്തരത്തില്‍ 2024 ഡിസംബറിലെ ലോഞ്ച് വിന്‍ഡോയിലാണ് ശുക്രയാന് വിക്ഷേപിക്കാനിരുന്നത്.
എന്നാൽ ചില സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് പദ്ധതി നീട്ടുകയായിരുന്നു. മുൻപ് 2023 തുടക്കത്തില്‍ വിക്ഷേപിക്കാനും പദ്ധതിയിട്ടെങ്കിലും കോവിഡ് പോലുള്ള പ്രതിസന്ധികള്‍ ദൗത്യം 2024ലേക്ക് നീട്ടി. പ്രതിസന്ധികളെ മറികടന്ന് 2028 ൽ ശുക്രയാൻ വിക്ഷേപണം നടക്കുമെന്നുള്ള പ്രതീക്ഷയിലാണ് ഐഎസ്ആർഒ.
Read Also : വേട്ടയ്യനിൽ സർപ്രൈസ് റോൾ എൻട്രിയിൽ ഫഹദ്; സിനിമയുടെ ട്രൈലെർ പുറത്ത്.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.