Site icon

അവർ രണ്ടുപേരും ഒന്നിച്ചുള്ളൊരു ചിത്രമെന്ന ആഗ്രഹം പെട്ടെന്ന് മനസിൽ നിന്ന് പോവില്ല.; അവർ ഏറ്റവും ബുദ്ധിയുള്ള രണ്ട് അഭിനയ പ്രതിഭകളാണ് – സിബി മലയിൽ

Sibi MAlayil About Mammootty And Mohanlal

Sibi Malayil About Mammootty And Mohanlal: മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളാണ് സിബി മലയിൽ. മലയാളികൾ ഓർത്തു വെക്കുന്ന ഒരുപിടി ചിത്രങ്ങൾ അദ്ദേഹത്തിന്റെ സംവിധാനത്തിൽ പുറത്തു വന്നിട്ടുണ്ട്. ഫാസിൽ, പ്രിയദർശൻ, ജിജോ പുന്നൂസ് തുടങ്ങിയ പ്രഗത്ഭരുടെ സംവിധാന സഹായിയായാണ് തുടക്കം. 1985ൽ പുറത്തിറങ്ങിയ മുത്താരംകുന്ന് പി ഒ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്.

കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ മോഹൻലാലിനെയും മമ്മൂട്ടിയെയും കുറിച്ച് മനസ്സ് തുറക്കുകയാണ് അദ്ദേഹം. ഇവർ ഒന്നിച്ചുള്ള സിനിമ മനസ്സിലുണ്ടോ എന്ന ചോദ്യത്തിനാണ് മറുപടി നൽകിയത്. മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ചുള്ള സിനിമ എന്ന ആഗ്രഹം അത്ര പെട്ടെന്നൊന്നും മനസിൽ നിന്ന് മാഞ്ഞ് പോവില്ലെന്നും; ലോകത്തിലെ തന്നെ മികച്ച രണ്ടുപേരാണ് ഇരുവരുമെന്നും അദ്ദേഹം പറഞ്ഞു.

Sibi Malayil About Mammootty And Mohanlal

കേരളം പോലൊരു ചെറിയ സംസ്ഥാനത്തിൽ അല്ലായിരുന്നുവെങ്കിൽ ലോക സിനിമ നിലവാരത്തിലേക്ക് എത്തേണ്ട രണ്ട് അഭിനയ പ്രതിഭകളാണിവരെന്നും അദ്ദേഹം പറഞ്ഞു. ‘അവർ രണ്ടുപേരും ഒന്നിച്ചുള്ളൊരു ചിത്രമെന്ന ആഗ്രഹം പെട്ടെന്ന് മനസിൽ നിന്ന് പോവില്ല. അവരുടെ അഭിനയങ്ങൾ നമ്മൾ ആസ്വദിക്കാറുണ്ട്. ഏറ്റവും ബുദ്ധിയുള്ള രണ്ട് പ്രതിഭകളാണ് അവർ. കേരളത്തിൽ ജനിച്ചത് കൊണ്ട് ഒതുങ്ങി പോയവരാണ്.’ സിബി മലയിൽ കൂട്ടിച്ചേർത്തു.

ദേവദൂതൻ റീ റിലീസ് ചെയ്തതുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. 24 വർഷങ്ങൾക്ക് മുൻപ് തിയറ്ററിൽ എത്തിയപ്പോൾ പരാജയപ്പെട്ട ചിത്രമാണ് ദേവദൂതൻ. രഘുനാഥ് പാലേരി എഴുതിയ ചിത്രം പിന്നീട് വലിയ ചർച്ചയായി. റീ റിലീസിന് നല്ല സ്വീകാര്യത ലഭിക്കുന്നുണ്ട്. മോഹൻലാൽ, മുരളി, ജനാർദ്ദനൻ, ജയപ്രദ, ജഗതി ശ്രീകുമാർ, ജഗദീഷ് തുടങ്ങിയ നീണ്ട താര നിര തന്നെ ചിത്രത്തിലുണ്ട്. വിദ്യാസാഗറിന്റെ മനോഹരമായ ഗാനങ്ങൾ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Exit mobile version