Site icon

നെടുമുടി വേണു പോയതോടെ ആ മോഹൻലാൽ ചിത്രത്തിന്റെ സാധ്യത ഇല്ലാതെയായി; ദശരഥത്തിന്റെ രണ്ടാം ഭാഗത്തിനെ പറ്റി വെളിപ്പെടുത്തി സിബി മലയിൽ..!

Sibi Malayil About Mohanlal And Nedumudi Venu

Sibi Malayil About Mohanlal And Nedumudi Venu: നെടുമുടി വേണു വിട പറഞ്ഞതോടെ ആ ചിത്രത്തിൻറെ രണ്ടാം ഭാഗത്തിന്റെ സാധ്യത ഇല്ലാതായി എന്ന് സിബിമയിൽ വെളിപ്പെടുത്തി. എ.കെ. ലോഹിതദാസിൻ്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്‌ത ചിത്രമാണ് ദശരഥം. 1989ൽ പുറത്തിറങ്ങിയ ചിത്രം മലയാളികളുടെ പ്രിയ കൂട്ടുകെട്ടായ മോഹൻലാൽ – സിബി മലയിൽ കൂട്ടുകെട്ടിൽ എത്തിയ മികച്ച ചിത്രമായാണ് കാണുന്നത്. ഒപ്പം ലോഹിതദാസ് – സിബി മലയിൽ കൂട്ടുകെട്ടിന്റെ മികച്ച ചിത്രമായും ദശരഥത്തെ കാണുന്നു.

മോഹൻലാലിന് പുറമെ രേഖ, മുരളി, നെടുമുടി വേണു, സുകുമാരൻ, കരമന ജനാർദനൻ നായർ, സുകുമാരി, കവിയൂർ പൊന്നമ്മ, ജയഭാരതി, കെ.പി.എ.സി. ലളിത, തുടങ്ങി മികച്ച താരനിരയാണ് ദശരഥത്തിൽ ഒന്നിച്ചിരുന്നത്. മസാ മുൽഗ എന്ന പേരിൽ മറാത്തിയിൽ ഔദ്യോഗികമായി ഡബ്ബ് ചെയ്‌ത്‌ റിലീസ് ചെയ്‌ ആദ്യ മലയാള ചിത്രം കൂടെയാണ് ദശരഥം. ഇനി എന്നെങ്കിലും ഈ സിനിമയുടെ രണ്ടാം ഭാഗം പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് സിബി മലയിൽ. ദശരഥത്തിന് രണ്ടാം ഭാഗം കൊണ്ടുവരുന്നതിൻ്റെ സാധ്യത വളരെ പരിമിതമാണെന്നാണ് സംവിധായകൻ പറയുന്നത്.

Sibi Malayil About Mohanlal And Nedumudi Venu

കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വരാനിരുന്ന സിനിമയിൽ നെടുമുടി വേണുവിന് വലിയ റോൾ ഉണ്ടായിരുന്നുവെന്നും മോഹൻലാലിൻ്റെ കൂടെയുള്ള പ്രധാനപ്പെട്ട കഥാപാത്രമാണെന്നും സിബി മലയിൽ പറഞ്ഞു. ഇനി ആ സിനിമയ്ക്ക് രണ്ടാം ഭാഗം കൊണ്ടുവരുന്നതിൻ്റെ സാധ്യത വളരെ പരിമിതമാണ്. ആ സ്ക്രിപ്റ്റിൽ നെടുമുടി വേണുവിന് വലിയ റോളുണ്ട്. ലാലിന്റെ കൂടെ സഞ്ചരിക്കുന്ന വളരെ പ്രധാനപ്പെട്ട കഥാപാത്രമാണ് അദ്ദേഹത്തിന്റേത്. കാരണം ആദ്യ ഭാഗത്തിൽ ലാലും നെടുമുടി വേണുവിൻ്റെ കഥാപാത്രവും തമ്മിൽ വലിയ ബോണ്ടിങ്ങ് ഉണ്ടായിരുന്നു.

രണ്ടാം ഭാഗത്തിലേക്ക് വരുമ്പോൾ കഥയെ മുന്നോട്ട് കൊണ്ടുപോകാൻ നെടുമുടി വേണു വലിയ പാർട്ടാണ്.അദ്ദേഹം ആ സമയത്ത് ഈ കഥ കേട്ടപ്പോൾ എന്റെയടുത്ത് വലിയ താത്പര്യത്തിൽ ഇത് ചെയ്യണമെന്ന് പറഞ്ഞിരുന്നു. അദ്ദേഹം വിട പറഞ്ഞതോടെ അതിൻറെ സാധ്യതയും ഇല്ലാതെയായി. പിന്നെ എന്നെങ്കിലും ലാലിന്റെ ഭാഗത്ത് നിന്ന് ഒരു കൺസെന്റ് ഉണ്ടാകുകയാണെങ്കിൽ മറ്റൊരു രീതിയിൽ ആ കഥയെ റീവർക്ക് ചെയ്‌ത്‌ എടുക്കേണ്ടി വരും. വർഷങ്ങൾക്ക് ശേഷം ലാലിൻ്റെ രാജീവ് മേനോൻ എന്ന കഥാപാത്രത്തിന്റെ ജീവിതം എവിടെ നിൽക്കുന്നു എന്നതാകും ആ കഥ,’ എന്നും സിബി മലയിൽ കൂട്ടിച്ചേർത്തു.

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Exit mobile version