Site icon

ഉപ്പയുടെ പിറന്നാളും കുഞ്ഞിന്റെ നൂലുകെട്ടും ആഘോഷമാക്കി മകനും കുടുംബവും.

Sidhique Birthday Celebration

Sidhique Birthday Celebration: സിദ്ധിഖിന് ഇന്ന് 62 മത്തെ പിറന്നാൾ. പിറന്നാൾ ദിനത്തിൽ ആശംസകളുമായി മകൻ ഷഹീൻ സിദ്ദിഖ്. തന്റെ കുഞ്ഞിന് വാപ്പയായ സിദ്ദിഖ് നൂലുകെട്ടുന്ന ചിത്രം പങ്കുവെച്ചു കൊണ്ടാണ് ഷഹീൻ ആശംസ നേർന്നത്. വാപ്പിച്ചിക്ക് പിറന്നാൾ ആശംസകൾ എന്ന അടിക്കുറിപ്പോടെയാണ് ഷഹീൻ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

വിവാദങ്ങൾക്കിടയിലും സിദ്ദിഖിന്റെ പിറന്നാൾ ആഘോഷം നടത്തിയിരിക്കുകയാണ് കുടുംബം.മികച്ച സ്വഭാവ നടൻ, അവതാരകൻ എന്നീ നിലകളിൽ നിരവധി ആരാധകരുള്ള നടൻ കൂടിയാണ് സിദ്ദിഖ്.ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

Sidhique Birthday Celebration

നേരത്തെ നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്കട്രോളറുമായ ബാദുഷ സിദ്ധിഖിന് ആശംസ നേര്‍ന്നുകൊണ്ട് ഒരു ഫോട്ടോ പങ്കുവച്ചിരുന്നു. ഇക്കയ്ക്ക് ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍’ എന്നാണ് ബാദുഷ കുറിച്ചത്. യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ കഴിഞ്ഞദിവസമാണ് സുപ്രീംകോടതി സിദ്ദീഖിന് ജാമ്യം അനുവദിച്ചത്. കേസിൽ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് സിദ്ദിഖ് ഒളിവിൽ ആയിരുന്നു.

അതേസമയം ബലാൽസംഗക്കേസിൽ സിദ്ദിഖിന് ഇതുവരെയും അന്വേഷണ സംഘം നോട്ടീസ് നൽകിയിട്ടില്ല. സുപ്രീം കോടതി ഉത്തരവിലെ ചില കാര്യങ്ങളിൽ വ്യക്തതയില്ലാത്തതാണ് നടപടി വൈകാൻ കാരണം. പൊലീസ് നോട്ടീസ് നൽകുന്നത് വൈകിയാൽ സ്വമേധയാ ഹാജരാകാനുള്ള തീരുമാനത്തിലാണ് സിദ്ദിഖ്.സുപ്രീം കോടതി ഉത്തരവിലെ ഇത്തരം പ്രശ്നങ്ങൾക്കിടയിലും കുടുംബത്തിന്റെ പിന്തുണ ഉണ്ടെന്നത് വളരെ ശ്രദ്ധേയമാണ്.

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Exit mobile version