Site icon

കല്ലുപോലെ ഉള്ള ഇഡലി അല്ല, റോസാപൂ പോലെയുള്ള സോഫ്റ്റ് ഇഡലി ഉണ്ടാക്കാനുള്ള രഹസ്യം പ്രശസ്ത ഷെഫ് പറയുന്നു!!!

idily thumb

soft idily recipe: വായിൽ ഇട്ടാൽ അലിഞ്ഞു പോകുന്ന ഇഡലി ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. നമ്മൾ സ്ഥിരമായി ഉണ്ടാക്കുന്ന ഇഡലിയുടെ രീതിയിൽ ചെറിയ വ്യത്യാസങ്ങൾ വരുത്തിയാൽ തന്നെ ഈ ഒരു സോഫ്റ്റ്നസ് നമുക്ക് ഇഡലിയിൽ കൊണ്ടുവരാൻ സാധിക്കും.

ചേരുവകൾ

ആദ്യം തന്നെ പച്ചരി ഒരു പാത്രത്തിലേക്ക് ഇട്ട് രണ്ടു മൂന്നു പ്രാവശ്യം നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. കഴുകി വൃത്തിയാക്കിയ പച്ചരി 3 മണിക്കൂർ വെള്ളം ഒഴിച് കുതിർക്കാൻ അടച്ചു വെക്കുക. ഇത് പോലെ തന്നെ ഉഴുന്ന് കഴുകി വൃത്തിയാക്കിയ ശേഷം വെള്ളം ഒഴിച് മൂന്ന് മണിക്കൂർ കുതിരാൻ അടച്ചു വെക്കുക.

കുതിർന്ന അരി വെള്ളം ഊറ്റി കളഞ്ഞ് ഒരു മിക്സി ജാറിലേക് ഇട്ട ശേഷം ആവശ്യത്തിന് കുറച്ചു വെള്ളം ഒഴിച് നന്നായി അരച്ച് എടുക്കുക. ശേഷം ഇത് ഒരു വലിയ ബൗളിലേക്കു ഒഴിച് കൊടുക്കുക. പിന്നീട് മിക്സിയുടെ ജാറിലേക്ക് ഉഴുന്ന് ഇട്ടിട്ട് കൂടെ തന്നെ ഐസ്ക്യൂബ് കൂടെ ഇട്ട് അരച്ച് എടുക്കുക. ഇതും അരി ഒഴിച്ച ബൗളിലേക്ക് ഒഴിച്ചു കൊടുക്കുക. ഉഴുന്ന് വേഗം ചൂടാവുന്നത് കൊണ്ടാണ് ഐസ്ക്യൂബ് ഇട്ട് അരച്ചെടുക്കുന്നത്. അരിയും ഉഴുന്നു അരച്ചുവച്ച ബൗളിലേക്ക് പഞ്ചസാരയും ഉപ്പും കൂടിയിട്ട് നന്നായി മിക്സ് ചെയ്യുക. ശേഷം ഇത് കൈകൊണ്ടോ ഇല്ലെങ്കിൽ ഒരു വിസ്‌ക് ഉപയോഗിചോ കുറേനേരം ഇളക്കിക്കൊടുക്കുക. ആറു മണിക്കൂർ മാവ് അടച്ചുവെക്കുക.

soft idily recipe

അരമണിക്കൂറിന് ശേഷം നമുക്ക് ഇഡലി ഉണ്ടാക്കാൻ തുടങ്ങാവുന്നതാണ്. അതിനായി അടുപ്പിൽ ഒരു ഇഡലി ചെമ്പ് വെച്ച് വെള്ളമൊഴിച്ച് ചൂടാകുമ്പോൾ ഇഡ്ഡലിത്തട്ടിന്റെ ഓരോ കുഴിയിലും അരച്ച് വെച്ച മാവ് ഇളകാതെ മുകളിൽ നിന്ന് തന്നെ ഓരോ തവി വീതം കോരി എടുത്തു ഒഴിക്കുക. 3 മിനിറ്റ് കഴിയുമ്പോഴേക്കും ഇഡലി വെന്തുകിട്ടും . വെള്ളം നനച്ചു കൊടുത്ത ശേഷം സ്പൂൺ കൊണ്ട് ഓരോ ഇഡലി വീതം കോരി എടുക്കാവുന്നതാണ്.

Read also: വീട്ടിൽ പഴുത്ത നേന്ത്രപ്പഴം ഉണ്ടോ..? എങ്കിൽ എളുപ്പത്തിൽ തയ്യാറാക്കാം വളരെ ഹെൽത്തിയായ ഒരു പലഹാരം..!

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Exit mobile version