Site icon

ഇത് വരെ വട്ടയപ്പം ഉണ്ടാക്കിയട്ട് ശെരിയാവാത്തവർ ഇത് പോലെ ഒന്ന് ട്രൈ ചെയ്ത്തു നോക്കു…

Soft Vattayappam Recipe

Soft Vattayappam Recipe: വളരെ എളുപ്പത്തിൽ കുറഞ്ഞ സമയത്തിൽ തന്നെ നമുക്ക് നല്ല സോഫ്റ്റ് ആയ വട്ടയപ്പം ഉണ്ടാക്കാം. ബേക്കറിയിൽ കിട്ടുന്ന അതേ പോലെ തന്നെ ടേസ്റ്റിയും സോഫ്റ്റ് ആയ വട്ടയപ്പം ഉണ്ടാക്കാൻ ആവശ്യമായത് എന്തൊക്കെയാണെന്ന് നോക്കാം.

ചേരുവകൾ
Soft Vattayappam Recipe

പച്ചരി നന്നായി കഴുകി വൃത്തിയാക്കിയ ശേഷം കുറച്ചു വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക. കുറഞ്ഞത് ഒരു നാലു മണിക്കൂർ കുതിർക്കാൻ വെച്ച ശേഷം പച്ചരിയിലെ വെള്ളം ഊറ്റി കളഞ്ഞ് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുത്തു അല്പം വെള്ളം ഒഴിച്ച് അരച്ചെടുക്കുക. അരച്ചെടുത്ത പച്ചരിയിൽ നിന്ന് മൂന്നു ടേബിൾ സ്പൂൺ എടുത്ത് ഒരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുത്തു കുറച്ചു വെള്ളം ഒഴിച്ച് അടുപ്പിൽ വച് കപ്പി കാച്ചി എടുക്കുക. നന്നായി കുറുകി വന്ന ശേഷം തീ ഓഫ് ആക്കി ചൂടാറാൻ മാറ്റിവെക്കുക. ശേഷം ഇത് ചൂടാറി കഴിയുമ്പോൾ മിക്സിയുടെ ജാറിലേക്ക് ഇട്ട് തേങ്ങ ചിരകിയതും അവൽ കുതിർത്തതും ഇട്ടുകൊടുക്കുക.

കൂടെ തന്നെ പഞ്ചസാരയും ഇൻസ്റ്റന്റ് ഈസ്റ്റും ഇട്ട് നന്നായി അരച്ചെടുക്കുക. അരച്ചെടുത്ത മിക്സ് നേരത്തെ അരച്ചുവെച്ച പച്ചരി മാവിലേക്ക് ഒഴിച്ചുകൊടുത്തു നന്നായി ഇളക്കി ആവശ്യത്തിനു ഉപ്പും ചേർത്ത് മൂന്നു മണിക്കൂർ വരെ റസ്റ്റ് ചെയ്യാൻ അടച്ചു വെക്കുക. ഒരു ട്രേ എടുത്ത് അതിലേക്ക് നന്നായി എണ്ണ തടവി അതിൽ കുറച്ചു മാവ് ഒഴിച്ച് ഒരു സ്റ്റീമറിൽ വെച്ച് 15 മിനിറ്റ് വരെ ഹൈ ഫ്ലെയിമിൽ വച്ച് ആവി കേറ്റി എടുത്താൽ നമ്മുടെ വട്ടയപ്പം റെഡി. ബാക്കിയുള്ള മാവും ഇതുപോലെ ഒഴിച്ചുകൊടുത്ത് സ്റ്റീമറിൽ വച്ച് വേവിച്ചെടുക്കുക. Video Credit : Fathimas Curry World

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Exit mobile version