Site icon

ഒരു സ്പെഷ്യൽ ചെമ്മീൻ വരട്ട് റെസിപ്പി പറഞ്ഞു തരട്ടെ. ചോറിനൊപ്പം കിടിലൻ കോമ്പിനേഷൻ ആണ്!!

fea1 min

special chemmen roast: സിമ്പിൾ ആയി ഉണ്ടാക്കാൻ പറ്റുന്ന എന്നാൽ കുറച്ചു ക്ഷമയും വേണ്ട ഒരു അമ്മൂമ്മ സ്പെഷ്യൽ ചെമ്മീൻ വരട്ട് റെസിപ്പി നോക്കിയാലോ. നല്ല അടിപൊളി ചെമീൻ വരട്ട് ഉണ്ടാകാൻ ആവശ്യമായ ചേരുവകൾ എന്തെല്ലാം ആണെന്ന് നോക്കാം.

ചേരുവകൾ

ആദ്യം തന്നെ ചെമ്മീൻ നന്നായി കഴുകി വൃത്തിയാക്കി മാറ്റി വെക്കുക. ഒരു മിക്സിയുടെ ജാറിലേക്ക് കാശ്മീരി മുളകുപൊടി, മുളക് പൊടി, മഞ്ഞൾപൊടി, പച്ചമുളക്, ഇഞ്ചി ചെറുതായി മുറിച്ചത് ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് നന്നായി പേസ്റ്റ് രൂപത്തിൽ അരച്ച് എടുക്കുക . കട്ടകൾ ഒന്നുമില്ല എന്ന് ഉറപ്പു വരുത്തുക. നന്നായി പേസ്റ്റ് രൂപത്തിൽ തന്നെ അരച്ചെടുക്കാൻ ശ്രദ്ധിക്കുക.
അടി കട്ടിയുള്ള ഒരു കടായി അടുപ്പിൽ വച്ച് ചൂടാക്കുക. ഇതിലേക്ക് അരച്ചു വച്ചിരിക്കുന്ന മിക്സ് കുറച്ചു വെള്ളം കൂടി ഒഴിച്ച് കടായിലേക്ക് ഒഴിച്ചു കൊടുക്കുക.

special chemmen roast

ശേഷം കുറച്ച് വെള്ളം കൂടി ഒഴിച്ചു കൊടുത്തു ഇതിലേക്ക് വൃത്തിയാക്കി വെച്ചിരിക്കുന്ന ചെമ്മീനും കൂടി ഇട്ടുകൊടുത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇനി വെള്ളമെല്ലാം തിളച്ച് വെള്ളം വറ്റുന്ന വരെ ചെമ്മീൻ ഇടക്കിടക്ക് ഇളക്കി കൊടുക്കുക. തീ മീഡിയം ഫ്ലെയിമിൽ തന്നെ വയ്ക്കാനും ശ്രദ്ധിക്കുക. കടായിലെ വെള്ളമെല്ലാം നന്നായി വറ്റിയ ശേഷം ഇതിലേക്ക് നമുക്ക് വെളിച്ചെണ്ണ കുറച്ച് ഒഴിച്ചു കൊടുക്കാം. കൂടെത്തന്നെ കറിവേപ്പിലയും കൂടി ഇട്ടുകൊടുത്ത് വീണ്ടും ഇളക്കുക. ഇതു പോലെ തന്നെ ഇടക്കിടക്ക് വെളിച്ചെണ്ണയും കറിവേപ്പിലയും ഒഴിച്ച് കൊടുത്ത ശേഷം ഇളക്കി യോജിപ്പിച്ച് നമുക്കിത് റോസ്റ്റ് ചെയ്തെടുക്കാം. ചെമ്മീൻ നന്നായി റോസ്റ്റ് ആയ ശേഷം നമുക്ക് തീ ഓഫ് ആക്കാവുന്നതാണ് .

Read also: ഇതുപോലൊരു മസാല മാത്രം മതിയാകും പാത്രം കാലിയാകാൻ; അടിപൊളി മഷ്‌റൂം മസാല റെസിപ്പി..!

Akhil is a skilled content writer and editor with a passion for technology and innovation. With 3+ years of experience in writing articles, blog posts, and technical documentation, Akhil’s writing style is informative, concise, and engaging. He specializes in sports, business and technology.

Exit mobile version