Site icon

വയനാട്ടിലെ വിദ്യാർത്ഥികൾക്ക് ‘എക്‌സാം ഓണ്‍ ഡിമാന്‍ഡ്’സംവിധാനം; ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആര്‍. ബിന്ദു..!

Special Exam Facilities For Students From Wayanad

Special Exam Facilities For Students From Wayanad: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇരകളായ കോളേജ് വിദ്യാർത്ഥികള്‍ക്ക് നഷ്ടപെട്ടതല്ലാം തിരികെ ലഭിക്കും. ‘എക്‌സാം ഓണ്‍ ഡിമാന്‍ഡ്’ സംവിധാനം നടപ്പിലാക്കുമെന്ന് പറഞ്ഞിരിക്കുകയാണ് ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ആര്‍. ബിന്ദു . സര്‍വകലാശാലകള്‍ സെമസ്റ്റര്‍ പരീക്ഷകള്‍ നടത്തുന്ന ഘട്ടത്തില്‍ ദുരന്തത്തിന്‍റെ ആഘാതത്തില്‍നിന്നും മോചിതരാകാത്ത കുട്ടികള്‍ക്കുവേണ്ടി അവര്‍ ആവശ്യപ്പെടുന്ന സമയത്ത് പരീക്ഷകള്‍ നടത്തുന്നതാണ് ഈ സംവിധാനം.

ഇതുമായി ബന്ധപ്പെട്ട് സര്‍വകലാശാലകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് . കല്‍പ്പറ്റയിലെ കളക്ടറ്റിൽ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ആണ് ഇക്കാര്യം അറിയിച്ചത് . നേരിട്ടോ അല്ലാതെയോ ദുരന്തത്തിന് ഇരകളായ വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ ഇളവ് . ദുരന്തത്തിൽ നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ എത്രയും വേഗം നൽകാൻ അദാലത്തുകള്‍ സംഘടിപ്പിക്കും. സര്‍ട്ടിഫിക്കറ്റുകള്‍ക്ക് സര്‍വ്വകലാശാലകളില്‍ പ്രത്യേകം സെല്ലുകള്‍ തയ്യാറാക്കും.

Special Exam Facilities For Students From Wayanad

വിദ്യാർഥികള്‍ക്കുണ്ടായ നഷ്ടങ്ങള്‍ക്ക് പരിഹാര നടപടികള്‍ ക്രമീകരിക്കുന്നതിനായി കല്‍പ്പറ്റ ഗവ കോളേജില്‍ പ്രത്യേക ഫോണും സജ്ജമാക്കിയിട്ടുണ്ട് (9496810543). പോളിടെക്‌നിക് സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടമായത് എത്രയും വേഗം നല്‍കുന്നതിനായി സാങ്കേതികവിദ്യാഭ്യാസ വകുപ്പും നടപടി സ്വീകരിക്കും. പാഠപുസ്തകവും ലാപ്ടോപ്പ് അടക്കമുള്ള ഡിജിറ്റല്‍ പഠനസാമഗ്രികളും നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് അവ നല്‍കാനുള്ള സംവിധാനമുണ്ടാക്കും എന്നും ഈ പ്രവര്‍ത്തങ്ങള്‍ കോളേജ് വിദ്യാഭ്യാസ വകുപ്പും, സാങ്കേതിക വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് ഏകോപിപ്പിക്കും എന്നു അറിയിച്ചിട്ടുണ്ട് .

ദുരന്തത്തിന് ഇരയായ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് എന്‍.എസ്.എസ് മുഖേന മൊബൈല്‍ ഫോണുകള്‍ നല്‍കും. മാത്രമല്ല 150 വീടുകള്‍ പണിതു നല്‍കാനും എന്‍എസ്എസ് തീരുമാനിച്ചിട്ടുണ്ട് . ഈ വീടുകളുടെ വയറിംഗ് ജോലികള്‍ സൗജന്യമായി ചെയ്തു നല്‍കാമെന്ന് ഇലക്ട്രിക്കല്‍ വയര്‍മെന്‍ സൂപ്പര്‍വൈസര്‍ ആന്‍ഡ് കോണ്‍ട്രാക്ടേഴ്സ് ഏകോപനസമിതി സമ്മതപത്രത്തിലൂടെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Exit mobile version