Site icon

വായിൽ വെള്ളമൂറും രുചിയിൽ വറുത്തരച്ച കിടിലൻ ഇഞ്ചിക്കറി ഇനി മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം..!

Special Inchi Curry Recipe

Special Inchi Curry Recipe: നല്ല എരിവും പുളിയും എല്ലാം ഉള്ള ഒരു അടിപൊളി വറുത്തരച്ച ഇഞ്ചി കറി റെസിപിയാണിത്. കുറഞ്ഞ ചെറുവകൾ കൊണ്ട് വളരെ എളുപ്പത്തിൽ എങ്ങനെ ഉണ്ടാക്മീൻ നോക്കിയാലോ…

ചേരുവകൾ
Special Inchi Curry Recipe

ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൽ ചിരകി വെച്ച തേങ്ങയും വേപ്പിലയും ഉലുവയും കൂടിയിട്ട് നന്നായി വറുത്തെടുക്കുക. ഇതിലേക്കു 2 ടീ സ്പൂൺ വെളിച്ചെണ്ണ കൂടി ഒഴിച് കൊടുക്കുക.തേങ്ങ നല്ല ബ്രൗൺ നിറമാകുമ്പോൾ നമുക്ക് തീ ഓഫ് ആക്കി ചൂടാറാൻ മാറ്റി വെക്കാം. ചൂടാറിയ ശേഷം ഇത് ഒരു മിക്സിയുടെ ജാറിൽ ഇട്ട് വെള്ളം ചേർക്കാതെ നന്നായി അരച്ചെടുത്ത് മാറ്റിവെക്കുക. വീണ്ടുമൊരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് നമ്മൾ ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചിയിട്ട് നന്നായി വറുത്തെടുക്കുക.

പാനിൽ നിന്ന് ഇഞ്ചി കോരി മാറ്റി നമ്മൾ ആ വെളിച്ചെണ്ണയിൽ തന്നെ കടുകിട്ടു പൊട്ടിച്ച് വറ്റൽ മുളകും വേപ്പിലയും ഇട്ടുകൊടുക്കുക. ശേഷം ഇതിലേക്ക് ചെറിയുള്ളി അരിഞ്ഞതും പച്ചമുളകും ഇട്ടുകൊടു ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചിയും അതിന്റെ കൂടെ ശർക്കരയും പുള്ളി പുഴിഞ്ഞ വെള്ളവും ഒഴിച്ചു കൊടുക്കുക. എന്നിട്ട് നേരത്തെ അരച്ചു വച്ചിരിക്കുന്ന തേങ്ങയുടെ മിക്സ് കൂടി ഇതിലേക്ക് ഒഴിക്കുക കൂടെ തന്നെ കുറച്ചു വെള്ളവും കൂടി ഒഴിച്ച് നന്നായി ഇളക്കി ആവശ്യത്തിനു ഉപ്പും ഇട്ടു കൊടുത്ത് തിളപ്പിക്കുക. ഇഞ്ചി കറി നന്നായി വറ്റി വരുമ്പോൾ ഇതിലേക്ക് കുറച്ച് കായപ്പൊടി കൂടി ചേർക്കുക. ശേഷം തീ ഓഫ്‌ ആകാം.

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Exit mobile version