Site icon

പാലപ്പത്തിനും ഉണ്ട് ഒരു ഹെൽത്തി വേർഷൻ; അരക്കുകയും കുതിർക്കുകയും വേണ്ട… ഗോതമ്പ് പൊടി കൊണ്ട് സൂപ്പർ പാലപ്പം വീട്ടിൽ ഉണ്ടാക്കാം..!

Special Wheat Paalappam Recipe

Special Wheat Paalappam Recipe: തലേദിവസം അരി വെള്ളത്തിൽ ഇടുകയോ അരച്ചുവെക്കുക ഒന്നും ചെയ്യാതെ തന്നെ വളരെ എളുപ്പത്തിൽ നമുക്ക് കുറഞ്ഞ സമയത്തിൽ ഗോതമ്പ് പൊടി കൊണ്ട് പാലപ്പം ഉണ്ടാക്കാൻ സാധിക്കും.

ചേരുവകൾ

• ഗോതമ്പ് പൊടി – 1 കപ്പ്
• തേങ്ങ ചിരകിയത് – 1/2 കപ്പ്
• ചോറ് – 1/4 കാപ്പ്
• വെള്ളം – 1. 1/2 കപ്പ്
• പഞ്ചസാര – 1. 1/2 ടീ സ്പൂൺ
• ഇൻസ്റ്റന്റ് ഈസ്റ്റ് – 1/2 ടീ സ്പൂൺ
• ഉപ്പ് – ആവശ്യത്തിന്
• വെളിച്ചെണ്ണ – 1 ടീ സ്പൂൺ

Special Wheat Paalappam Recipe

ഒരു ബൗളിലേക്ക് ഗോതമ്പ് പൊടിയും തേങ്ങ ചിരകിയതും ചോറും വെള്ളവും ഒഴിച്ച് നന്നായി മിക്സ് ചെയ്യുക. മിക്സ് ചെയ്ത് ബാറ്റർ ഒരു മിക്സിയുടെ ജാറിലേക്ക് ഒഴിച്ചു കൊടുത്ത് അതിലേക്ക് പഞ്ചസാരയും ഇൻസ്റ്റന്റ് ഈസ്റ്റും വെളിച്ചെണ്ണയും ഒഴിച് കൊടുത്ത ശേഷം നന്നായി അരച്ച് എടുക്കുക . ശേഷം ഇത് വീണ്ടും ഒരു ബൗളിലേക്ക് ഒഴിച്ച് ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്ത് ഒന്നര മണിക്കൂർ അടച്ചു വെക്കുക.

ഒന്നര മണിക്കൂറിനു ശേഷം മാവ് നന്നായി പൊങ്ങി വന്നട്ടുണ്ടാവും. ഇനി വേഗത്തിൽ വെള്ളേപ്പം ചുട്ട് എടുക്കാം. ഇതിനായി അടുപ്പിൽ അപ്പ ചട്ടി വെച്ച് ചൂട് ആകുമ്പോൾ ഒരു തവി മാവ് എടുത്ത് ഒഴിച്ച് നന്നായി ചുറ്റിച്ച ശേഷം അടച്ചു വെച്ച് വേവിക്കുക. മീഡിയം തീയിൽ വെക്കാൻ ശ്രെദ്ധിക്കുക. ഇതുപോലെ ബാക്കി ഉള്ള മാവും ഓരോ തവി വീതം ഒഴിച്ച് ആവശ്യമുള്ള അത്രേയും അപ്പം ചുട്ട് എടുക്കാവുന്നതാണ്. ബാക്കി മാവ് ഫ്രിഡ്ജിലും സൂക്ഷിക്കാം.

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Exit mobile version